VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കാസർഗോഡ് ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ യു.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജൻറിനെതിരേ നടപടി

കാസർഗോഡ്: ഉദുമയിൽ പോളിങ് ബൂത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജൻറിനെതിരേ നടപടി. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ കെ. നീലകണ്ഠൻറെ ചീഫ് ഇലക്ഷൻ ഏജൻറ് ബി.എം. ജമാലാണ് ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിലെത്തിയത്. ജമാലിൻറെ കണ്ണടയിൽ ക്യാമറയുണ്ടെന്ന് മനസിലാക്കിയ എൽഡിഎഫ് പ്രവർത്തകർ‌ പ്രതിഷേധിച്ചതോടെ പ്രിസൈഡിങ് ഓഫിസറും പൊലീസും ചേർന്ന് കണ്ണട പിടിച്ചെടുക്കുകയായിരുന്നു. താൻ സ്ഥിരം ഉപയോഗിക്കുന്ന കണ്ണടയാണിതെന്നാണ് ജമാലിൻറെ പ്രതികരണം. തെരഞ്ഞെടുപ്പ് ചട്ടലംഘനമായതിൽ വിഷയത്തിൽ കൂടുതൽ പരിശോധന നടത്തി വരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *