VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തിരുവനന്തപുരത്ത് പാമ്പ് കടിയേറ്റ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. രണ്ടാം ക്ലാസ് വിദ‍്യാർഥിയായ ദിക്ഷലാണ് മരിച്ചത്. ചിറയൻകീഴിൽ അഴൂർ മൂലേൽ വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകനാണ് ദിക്ഷൽ. വ‍്യാഴാഴ്ച പുലർച്ചയോടെ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കാലിൽ എന്തോ കടിച്ചെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെത്തുടർന്ന് ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. നിലവിൽ മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർ‌ത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Leave a Comment

Your email address will not be published. Required fields are marked *