VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കേരളത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് വൈകിട്ടുണ്ടാകുമെന്ന് സൂചന

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പ്രഖ്യാപനം ചൊവ്വാഴ്ച വൈകിട്ടുണ്ടായേക്കുമെന്ന് സൂചന. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വവിരം. ഡൽഹിയിൽ 11 മണിക്ക് നിർണായക യോഗം ചേരും. മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിങ്ങ് പ്രസിഡൻറുമാരും അടക്കമുള്ളവരുമായാണ് ചർച്ച. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിക്കുള്ളിലും മുന്നണിയിലും അതൃപ്തി ശക്തമാകുന്നത് കണക്കിലെടുത്താണ് പ്രഖ്യാപനം വൈകിക്കേണ്ടതെന്ന ധാരണയിൽ ഹൈക്കമാൻഡ് എത്തിയത്. പ്രവർത്തകരടക്കം പ്രതിഷേധം അറിയിക്കാൻ തുടങ്ങിയതോടെയാണ് തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുന്ന വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും പ്രതീക്ഷയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *