മുംബൈ: കേരളത്തിൽ ബംഗാളികളെന്ന വ്യാജേന കഴിഞ്ഞിരുന്നത് ബംഗ്ലാദേശികളും രോഹ്യംഗിൻ മുസ്ലീംങ്ങളുമാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി. ഉത്തംകുമാർ ആരോപിച്ചു.വോട്ടു ചെയ്യാനെന്ന വ്യാജേന കേരളത്തിൽ നിന്ന് ബംഗാളിലേക്ക് പോയ ബംഗാളികൾ ഇനി തിരിച്ചു വരില്ല. വർഷങ്ങളായി ബംഗാളികളെന്ന പേരിൽ കേരളത്തിൽ കഴിഞ്ഞിരുന്നവരിൽ ബഹുഭൂരിപക്ഷവും ബംഗ്ലാദേശികളായിരുന്നു. ബംഗാളിൽ സർക്കാർ മാറിയതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന ഇവർ അതിർത്തിവഴി ബംഗ്ലാദേശിലേക്ക് കടന്നിരിക്കുകയാണ്. അതിഥി തൊഴിലാളികളെന്ന പേരിൽ ഇത്രയും കാലം മയക്കുമരുന്ന് കച്ചവടം, പെൺവാണിഭം തുടങ്ങിയ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നുവെന്നും ഉത്തംകുമാർ ആരോപിച്ചു. കേരളത്തിലെ ക്രിമിനൽ കേസുകളിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും ഈ അതിഥി തൊഴിലാളികളാണെന്നും ഉത്തംകുമാർ പറഞ്ഞു. പായിപ്പാട് പെരുമ്പാവൂർ തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ച് ഇവർ സമൂദായിക സംഘർഷം ഉണ്ടാക്കാൻ പോലും ശ്രമിച്ചിരുന്നു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരികയും നുഴഞ്ഞുകയറ്റക്കാർക്കെതിരെ കർശന നടപടികൾ തുടങ്ങുകയും ചെയ്തതോടെ പിടിക്കപ്പെടുമെന്ന ഭയത്തിൽ ബംഗാളികളെന്ന വ്യാജേന കഴിഞ്ഞിരുന്നവർ നാടു വിട്ടിരിക്കുകയാണെന്നും ഇവർ ആരോപിച്ചു.
