VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വെങ്ങല്ലൂർ റ്റി.എം.യു.പി സ്കൂളിന് മുൻ എം.എൽ.എ അനുവദിച്ച തുക ഉപയോ​ഗിച്ച് വാങ്ങിയ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു

തൊടുപുഴ: മുൻസിപ്പൽ യു.പി സ്കൂളിരിന് 2024 – 2025 വർഷത്തെ ആസ്‌തി വികസന ഫണ്ടിൽ നിന്നും മുൻ എം.എൽ.എ പി.ജെ ജോസഫ് അനുവദിച്ച 22 ലക്ഷം രൂപ നൽകി വാങ്ങിയ സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് ചീഫ് നടന്നു. നിയമസഭ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എ ഫ്ലാ​ഗ് ഓഫ് നിർവഹിച്ചു.

സ്കൂളിൽ ചേർന്ന യോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ ദീപക്, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റംസിയ നിയാസ്, മുൻസിപ്പൽ കൗൺസിലർ കെ.കെ ഷിംനാസ്, മുൻ ഹെഡ്മാസ്റ്റർ വി.എം ഫിലിപ്പച്ചൻ, മുൻ പി.റ്റി.എ ഭാരവാഹികളായ അഡ്വ. പ്രേംജി സുകുമാർ, പി.ഐ റഫീക്ക്, എം.പി.റ്റി.എ പ്രസിഡൻ്റ് സൂര്യ സുരേഷ്, പി.റ്റി.എ വൈസ് പ്രസിഡൻ്റ് നൗഫൽ എന്നിവർ സംസാരിച്ചു. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ സ്വപ്‌ന സ്വാഗതവും എസ്.എം.സി ചെയർമാൻ ഷെമീർ കുഞ്ചാവീടൻ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *