VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

എഥനോൾ ചേർത്ത പെട്രോളിന് നികുതിയിളവ്

ന്യൂഡൽഹി: ഉയർന്ന അളവിൽ എഥനോൾ കലർത്തിയ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ. ഇന്ധന വില കുറയ്ക്കുന്നതിൻറെ ഭാഗമായാണ് നീക്കം. പെട്രോളിൽ 22 ശതമാനം മുതൽ 30 ശതമാനം വരെ എഥനോൾ കലർത്തിയാൽ എക്സൈസ് തീരുവ ഉണ്ടായിരിക്കില്ല. റോഡ് ആൻഡ് ഇൻഫ്രാ സ്ട്രക്ചർ സെസ്, കാർഷിക ഇൻഫ്രാസ്ട്രക്ചർ സെസ് എന്നിവയും നീക്കം ചെയ്തിട്ടുണ്ട്. ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്കായി ഇ85 പെട്രോൾ പുറത്തിറക്കിയതിന് പിന്നാലെയാണ് സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന അളവിൽ എഥനോൾ കലർത്തിയ പെട്രോളിൻറെ വിലയും ഇതിനനുസരിച്ച് കുറയും. ഇതു സംബന്ധിച്ച ഉത്തരവ് ബുധനാഴ്ച പുറത്തു വിട്ടു. പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ ഇന്ധന വിതരണത്തെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് ബദൽ സംവിധാ‌നങ്ങളുമായി സർക്കാർ മുന്നോട്ടു പോകുന്നത്. ഇന്ധന ഇറക്കുമതി കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇന്ധനത്തിൻറെ 85 ശതമാനവും പുറത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഈ അവസ്ഥയിൽ മാറ്റം വരുത്താനും പുതിയ നയത്തിലൂടെ സാധിച്ചേക്കും. ക്രൂഡ് ഓയിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണെങ്കിൽ എഥനോൾ ഭൂരിഭാഗവും തദ്ദേശീയമായി ഉത്പാദിപ്പിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *