VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഇടുക്കി ഉടുമ്പൻചോലയിൽ ഗൃഹനാഥനെ വെട്ടിപരുക്കേൽപ്പിച്ച് റോഡിൽ ഉപേക്ഷിച്ചു

ഇടുക്കി: ഉടുമ്പൻചോലയിൽ ഗൃഹനാഥനെ വെട്ടിപരുക്കേൽപ്പിച്ച് റോഡിൽ ഉപേക്ഷിച്ചു. പരുക്കേറ്റ ഉടുമ്പൻചോല സ്വദേശി മണികണ്ഠൻ(45) ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ അർദ്ധരാത്രിയോടുകൂടിയായിരുന്നു സംഭവം നടന്നത്. മൂന്ന് പേർ ചേർന്ന് വെട്ടി പരിക്കേൽപ്പിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് മണികണ്ഠൻ പോലീസിനോട് പറഞ്ഞത്. ഇടത് കൈക്കാണ് വെട്ടേറ്റത്. ഉടൻതന്നെ മണികണ്ഠനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും മികച്ച ചികിത്സക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്കും മാറ്റി. പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *