VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന് നടക്കും, വള്ളങ്ങളുടെ എണ്ണത്തിൽ വ്യക്തത നൽകിയിട്ടില്ല

ആലപ്പുഴ: ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന് ആലപ്പുഴ പുന്നമട കായലിൽ നടത്തും. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തു. 72ാമത് നെഹ്റു ട്രോഫി വള്ളംകളിയാണ് നടക്കാനിരിക്കുന്നത്. കഴിഞ്ഞ തവണ വീയപുരം ജലരാജാവായിരുന്നു കീരിടത്തിൽ മുത്തമിട്ടത്. 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങൾ കഴിഞ്ഞ തവണ മത്സര രംഗത്തുണ്ടായിരുന്നു. ഇത്തവണ എത്ര വള്ളങ്ങൾ മത്സരിക്കുമെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. വരും ദിവസങ്ങളിൽ ബോട്ട് റേസ് സൊസൈറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടേക്കുമെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *