VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മല്ലിക സുകുമാരൻ ‘അമ്മ’ അംഗത്വം രാജിവച്ചു

കൊച്ചി: താരസംഘടനയായ അമ്മയിൽ നിന്നും രാജി പ്രഖ‍്യാപിച്ച് മല്ലിക സുകുമാരൻ. തൻറെ ഔദ‍്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര‍്യം അറിയിച്ചത്. അമ്മയുടെ മുൻ പ്രസിഡൻറായ നടി ശ്വേത മേനോന് പിന്തുണ പ്രഖ‍്യാപിച്ചുകൊണ്ടാണ് മല്ലിക സുകുമാരൻ‌ രാജി വച്ചത്. സ്നേഹപൂർവം പടിയിറങ്ങുന്നു… ‘അമ്മ’യിൽ നിന്നും… സത‍്യത്തിനൊപ്പം… ന‍്യായത്തിനൊപ്പം… ശ്വേതയ്ക്കൊപ്പം. അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി പേരാണ് മല്ലിക സുകുമാരനെ അനുകൂലിച്ചുകൊണ്ട് പോസ്റ്റിന് താഴെ കമൻറ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മ ജനറൽ ബോഡി മീറ്റിങ്ങിൽ വാർഷിക റിപ്പോർട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് മുഴുവൻ ഭരണസമിതി അംഗങ്ങളും രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മല്ലിക സുകുമാരനും സംഘടന വിട്ടത്. സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കർ തുടങ്ങിയവർ വാർഷിക റിപ്പോർട്ട് പാസാക്കാൻ സമ്മതിച്ചിരുന്നില്ല. റിപ്പോർട്ടിൽ വ‍്യക്തത കുറവുണ്ടെന്നും സംഘടനയുടെ വരവ് ചെലവ് കണക്കുകൾ കൃത‍്യങ്ങൾ ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അംഗങ്ങൾ വാർഷിക റിപ്പോർട്ട് പാസാക്കാൻ വിസമ്മതിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *