VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വെനസ്വേലയിൽ ഇരട്ട ഭൂചലനം

കാരക്കാസ്: അതിശക്തമായ രണ്ട് ഭൂചലനങ്ങളിൽ നടുങ്ങി പടിഞ്ഞാറൻ വെനസ്വേല. കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾക്കിടയിൽ നൂറു കണക്കിന് പേർ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. ബുധനാഴ്ച വൈകിട്ടോടെ 39 സെക്കൻഡിൻറെ ഇടവേളയിൽ 7.2, 7.5 തീവ്രതയിലുള്ള ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത്. നിരവധി കെട്ടിടങ്ങളാണ് തകർന്നു വീണത്. ഒരു നൂറ്റാണ്ടിനിടെ രാജ്യത്ത് ഉണ്ടാകുന്ന അതിശക്തമായ ‌ഭൂചലനങ്ങളാണിവ. ജനവാസ മേഖലയായ ,അൽതാമിറ, കാരിക്കാവോ തുടങ്ങിയസ്ഥലങ്ങളിൽ നിരവധി കെട്ടിടങ്ങളും മതിലുകളും തകർന്നു വീണു. നഗരത്തിൽ വൈദ്യുതി ബന്ധവും മൊബൈൽ നെറ്റ് വർക്കും പൂർണമായും വിച്ഛേദിക്കപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. കാരക്കാസിൽ നിന്ന് 168 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തുള്ള കരീബിയൻ തീരത്തിലാണ് ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം എന്നാണ് നിഗമനം. വെനിസ്വേല, അരൂബ, ബോണയർ, കുറകാവോ എന്നിവിടങ്ങളിൽ കടൽക്ഷോഭത്തിനും സുനാമിക്കും സാധ്യതയും പ്രവചിച്ചിട്ടുണ്ട്. അപകടസാധ്യത നില നിൽക്കുന്ന സാഹചര്യത്തിൽ വെനസ്വേല ആക്റ്റിങ് പ്രസിഡൻറ് ഡെൽസി റോഡ്രിഗസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *