ജില്ലാ കായിക മേളയിൽ മികച്ച നേട്ടം സ്വന്തമാക്കി കോഴിക്കോട് നടക്കുന്ന സംസ്ഥാന മേളയ്ക്ക് യോഗ്യത നേടിയവർക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ ഉപ ജില്ലകളിൽ നിന്നായി 80 ലധികം താരങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. നാളെയുടെ പ്രതീക്ഷകൾ ആയ കൗമാരക്കാരുടെ ഉന്നമനം ലക്ഷ്യം വെച്ച് ഇടുക്കി എം പി ഡീൻ കുര്യാകോസിന്റെ നേതൃത്വത്തിൽ നടത്തുന്ന റൈസ് പദ്ധതിയുടെ ഭാഗമായാണ് നെടുംകണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിൽ രണ്ട് ദിവസങ്ങളിലായി ക്യാമ്പ് നടത്തിയത്. എം പി ക്യാമ്പ് സന്ദർശിച്ച് കുട്ടികൾക്ക് ആശംസകൾ അറിയിച്ചു
ഉടുമ്പൻചോല എം എൽ എ സേനാപതി വേണു, നെടുംകണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ, വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥൻ എന്നിവർ എം പി യ്ക്കൊപ്പം ക്യാമ്പ് സന്ദർശിച്ചു. അത്ലറ്റിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി ഡി എബ്രഹാം, സെക്രട്ടറി ഷിജോ കെ കെ,ആർ ഡി എസ് ജി എ സെക്രട്ടറി കിഷോർ ഗോപിനാഥ്, ഷിജു കെ ദാസ്, ജോയ് തോമസ്, റൈസൺ ജോസഫ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം വഹിച്ചു. വിവിധ സ്കൂളുകളിൽ നിന്നുള്ള താരങ്ങൾക്ക് പരിജയപെടുന്നതിനും റിലേ പോലുള്ള ഗ്രൂപ്പ് ഇനങ്ങളിൽ കൂടുതൽ മികവ് ഉറപ്പ് വരുത്തുന്നതിനുമാണ് ക്യാമ്പ് നടത്തിയത്. എൻഐഎസ് കോച്ചുമാരായ ജോർജ് ഇമ്മാനുവൽ, എം എ ജോർജ്, രാജൻ ജോസഫ് എന്നിവർ പരിശീലനം നൽകി..