VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പിഎസ്‌സി പിരിച്ചുവിടണമെന്ന ഗവര്‍ണറുടെ ശുപാര്‍ശ ചട്ടവിരുദ്ധം; സര്‍ക്കാരുമായി ആലോചിച്ചില്ല, നിയമനങ്ങളില്‍ സ്വന്തക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റി; ക്രമക്കേടുകള്‍ ഞെട്ടിക്കുന്നത്, കുറ്റക്കാര്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: പിഎസ്‌സിയെ പിരിച്ചുവിടണമെന്ന ഗവർണറുടെ ശുപാർശ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇക്കാര്യത്തില്‍ ഗവർണർ സംസ്ഥാന സർക്കാരുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പിഎസ്‌സിയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ അതീവ ഗൗരവമുള്ളതും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ ഇത്തരമൊരു ശുപാര്‍ശ നല്‍കുമ്പോള്‍ സര്‍ക്കാരുമായി ആലോചിക്കണണായിരുന്നു. എന്നാല്‍ ഇത്തരമൊരു ശുപാര്‍ശ നല്‍കിയപ്പോള്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പിഎസ്‌സിയില്‍ നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമാണ് അവിടെ നിയമിച്ചിരിക്കന്നത്. പിഎസ് സിയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും കുറ്റക്കാരയാവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ്‌സി പരീക്ഷകളുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സിക്കുള്ളില്‍ത്തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത് ഉചിതമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സാധാരണ ഭരണനടപടിയുടെ ഭാഗമാണെന്നും ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് സ്ഥലംമാറ്റം നടത്തിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അന്താരാഷ്ട്ര മാരിടൈം മ്യൂസിയത്തിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. സർക്കാരിന്റെ സ്വപ്നപദ്ധതികളില്‍ ഒന്നാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യവകുപ്പില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ടില്‍ 12 പുതിയ തസ്തികകളും കാത്ത് ലാബ് ടെക്നീഷ്യൻ വിഭാഗത്തില്‍ 16 തസ്തികകളും സൃഷ്ടിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കോഴിക്കോട് കോർപറേഷനില്‍നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാർക്കും ആശ്വാസകരമായ തീരുമാനമാണ് മന്ത്രിസഭ കൈക്കൊണ്ടത്. ഇവരുടെ തസ്തികകള്‍ സൂപ്പർന്യൂമററി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിലനിർത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *