VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

നിയമാനുസൃതം കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ സംരക്ഷണം സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. വ്യാപാരി വ്യവസായി ഏകോപനസമിതി

സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും യഥാസമയം ലൈസൻസുകളും മറ്റു രേഖകളും കരസ്ഥമാക്കി വ്യാപാരം ചെയ്യുന്ന വ്യാപാരികൾക്ക് സുഗമമായി കച്ചവടം ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുൽഹമീദ് ആവശ്യപ്പെട്ടു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊടുപുഴയിൽ നടത്തിയ മുനിസിപ്പൽ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് പി എ സലീംകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ കൃത്യമായ സ്ഥലങ്ങൾ നിശ്ചയിച്ച് വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ വേണ്ട നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്ന് ഏകോപന സമിതി ജില്ലാ പ്രസിഡൻറ് സണ്ണി പൈമ്പള്ളി മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ആവശ്യപ്പെട്ടു യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തു പറമ്പിൽ. ജില്ലാ വൈസ് പ്രസിഡണ്ട് മാരായ തങ്കച്ചൻ കോട്ടയ്ക്കകത്ത്. പി എസ് മോഹൻദാസ്. ജില്ലാ സെക്രട്ടറിമാരായ.സാലി എസ് മുഹമ്മദ്. സിബി കൊച്ചു വള്ളാട്ട്മേഖലാ പ്രസിഡൻറ്എൻ പി ചാക്കോ. യൂത്ത് വിങ് ജില്ല ജനറൽ സെക്രട്ടറി സിയാദ് ഖാൻ. വനിത വിൻ ജില്ലാ പ്രസിഡൻറ് ഷീന ജോസ്. വർക്കിംഗ് പ്രസിഡണ്ട്. സജി പി ജോസ്. വി ജെ ചെറിയാൻ. അശ്വതി മധു. സജി കണ്ണമ്പുഴ. മാർട്ടിൻ തോമസ് ജോർജുകുട്ടി ജോസ് ജിമ്മി കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു

Leave a Comment

Your email address will not be published. Required fields are marked *