VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പുലിയെ കണ്ടെന്നു രാമൻ, പൂച്ച പുലിയെന്നു ഫോറസ്റ്റുകാർ.

അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ 13 വാർഡ് ആദിവാസി ഇന്നതിയിലെ കിണറ്റുകരയിൽ രാമൻ എന്ന യുവാവ് കഴിഞ്ഞ ദിവസം രാത്രിയിൽ വീടിന് വെളിയിലേക്കിറങ്ങിയ സമയം പുലിയെ കാണുകയും ഭയന്നു വിറച്ച ഇയാൾ നാട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ നാട്ടുകാർ പരിസരങ്ങളിൽ പരിശോധന നടത്തുകയും പരവശനായി കണ്ട രാമനെ ആശ്വസിപ്പിക്കുകയും ചെയ്തതായി നാട്ടുകാർ തന്നെ സാക്ഷൃ പെടുത്തുന്നു. നാട്ടുകാർ സംഭവ ദിവസമായ ചൊവ്വാഴ്ച രാത്രി തന്നെ കാഞ്ചിയാർ ഫോറസ്റ്റ് അധികൃതര വിവരം അറിയിച്ചു എങ്കിലും അത് വല്ല പൂച്ച പുലിയായിരിക്കും എന്ന ഒഴുക്കൻ മറുപടി നൽകുകയും വാഹനമില്ലാത്തതിനാൽ വരാൻ കഴിയില്ലന്നും അറിയിക്കുകയായിരുന്നു. ഈ ഉന്നതിയോടു ചേർന്നുള്ളത് പെരിയാർടൈഗർ റിസർവ് വനമേഖലയാണ്. രണ്ട് വർഷം മുമ്പ് ഇപ്പോൾ യുവാവ് പുലിയെ കണ്ടു എന്നു പറയുന്ന സ്ഥലത്തിന് ഏതാനും വാര അകലെ പുലിയിറങ്ങുകയും കേഴ ആടിന് പിടിച്ചു തിന്നുകയും സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്തർ പഗ് മാർക്ക് പരിശോധന നടത്തി പുലിയുടെ കാൽപാട് തന്നെയെന്ന് സ്ഥിതീകരിച്ചിട്ടുള്ളതാണ്. ഇന്നലെമറ്റ്ശാസ്ത്രീയ പരിശോധനകളൊന്നും നടത്താതെ പൂച്ച പുലി എന്ന്പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും ഇതിൽ പ്രതിഷേധിക്കുന്നതായും നാട്ടുകാർ പറഞ്ഞു. പുലിയിറങ്ങിയതായുള്ള വാർത്ത പരന്നതോടെ കുട്ടികൾ സ്കൂളിൽ പോകുന്നതിനും കൂലിപണികൾക്കു പോകണ്ടുവരും ദയ ചകിതരായി കഴിയുന്നു എന്നു മാത്രമല്ല സന്ധ്യ മയങ്ങിയാൽ വീടിന് പുറത്തേക്കിറങ്ങുവാൻ സ്ത്രീകളും കുട്ടികളും മടിക്കുകയാണ് വീട്ടിലെആണുങ്ങൾ ജോലി കഴിഞ്ഞ് മടങ്ങി എത്തുന്നിടം വരെ വീട്ടിലുള്ളവർ ആധിയോടു കൂടി കഴിയുകയാണ്. പുലിയുടെ സാന്നിദ്യം തിരിച്ചറിയുവാൻ ക്യാമറ സ്ഥാപിക്കുകയും പുലിക്കായി കെണി കൂടുസ്ഥാപിക്കുകയും ചെയ്യണമെന്ന് ഉന്നതിയിലെ കാണി പി ആർ സോമൻ ആവശ്യപെട്ടു

Leave a Comment

Your email address will not be published. Required fields are marked *