VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സൗദിയിലെ മദീനയെ ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈലാക്രമണ ശ്രമം: പ്രതിരോധിച്ച്‌ സൗദി അറേബ്യ, കടുത്ത പ്രതിഷേധവുമായി അറബ് രാജ്യങ്ങള്‍

റിയാദ്: സൗദി അറേബ്യയിലെ മദീന മേഖലയെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണ ശ്രമത്തെ ശക്തമായി അപലപിച്ച്‌ ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ജോർദാൻ തുടങ്ങിയ അറബ് രാജ്യങ്ങള്‍. സൗദി അറേബ്യയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും തങ്ങള്‍ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി അറബ് രാഷ്ട്രങ്ങള്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.(Arab Countries Condemn Houthi Attempt To Target Saudi Arabias Madinah Region) ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സൗദിയുടെ വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച്‌ തന്നെ വിജയകരമായി തകർത്തു. കൂടാതെ കിഴക്കൻ പ്രവിശ്യയ്ക്ക് മുകളിലൂടെ പറന്ന ഒരു ഡ്രോണും പ്രതിരോധ സേന വീഴ്ത്തി. അതേസമയം മദീനയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഹൂതികളുടെ അവകാശവാദം. മദീനയെ ലക്ഷ്യമിട്ടുള്ള നീക്കം ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നതും പുണ്യനഗരിയുടെ പവിത്രതയ്ക്ക് മേലുള്ള കടന്നുകയറ്റവുമാണെന്ന് ഖത്തറും ബഹ്‌റൈനും അപലപിച്ചു. ആവർത്തിച്ചുണ്ടാകുന്ന ഹൂതി ആക്രമണങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളുടെയും സൗദി പരമാധികാരത്തിന്റെയും കടുത്ത ലംഘനമാണ് ഹൂതികളുടെ നടപടിയെന്ന് കുവൈത്തും ജോർദാനും കൂട്ടിച്ചേർത്തു. സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ സുരക്ഷാ നടപടികള്‍ക്കും രാജ്യങ്ങള്‍ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *