VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Author name: vbc news

കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു; എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശിക്ക്

തിരുവനന്തപുരം: കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (കീം) പരീക്ഷാ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു. എൻജിനീയറിങ്ങിൽ അങ്കമാലി അയ്യമ്പുഴ സ്വദേശിയായ റോഷൻ രാജു ഒന്നാം റാങ്ക് സ്വന്തമാക്കി. ജെഇഇയിലും റോഷന് ഒന്നാം റാങ്ക് ഉണ്ട്. എൻജിനീയറിങ്ങിൽ ധ്യാൻ തേജിനാണ് രണ്ടാം സ്ഥാനം. ഫാർഡമസി കാറ്റഗറിയിൽ വിനായക് നാരായണൻ ഒന്നാം റാങ്കും ജെസി ജസ്റ്റിൻ രണ്ടാം റാങ്കും നേടി. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണാണ് ഫലം പ്രഖ്യാപിച്ചത്. ജൂലൈ 8ന് ആദ്യഘട്ട അലോട്ട്മെൻറ് നടക്കും. സിബിഎസ്‌ഇ ഫലപ്രഖ്യാപനത്തിലെ …

കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു; എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശിക്ക് Read More »

കേരളത്തിൽ മഴ ശക്തിപ്രാപിക്കും: ഞായറാഴ്ച്ച് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കുന്നു. ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. …

കേരളത്തിൽ മഴ ശക്തിപ്രാപിക്കും: ഞായറാഴ്ച്ച് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു Read More »

ഏറ്റുമാനൂർ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണമെന്ന് ഹൈക്കോടതി

കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ സ്വർണ ശുദ്ധി പരിശോധിച്ച് ഉറപ്പാക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി. തിരുവിതാംകൂർ ബോർഡ് വിജിലൻസ് ഓഫിസർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. അറ്റകുറ്റപ്പണിക്കിടെ യഥാർഥപൊന്നാനയെ മാറ്റി ചെമ്പ് പാളികൾ സ്ഥാപിച്ചു എന്നാരോപിച്ചു കൊണ്ടുള്ള പരാതിയിലാണ് നടപടി. എ.ജി പ്രസാദ് കുമാർ എന്ന ഭക്തനാണ് ഹൈക്കോടി ദേവസ്വം ബെഞ്ചിന് കത്തയച്ചത്. ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരോട് വിഷയത്തിൽ ബെഞ്ച് റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ ഏഴരപ്പൊന്നാനയിൽ യാതൊരു വിധത്തിലുള്ള അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്നും അതു കൊണ്ടു തന്നെ സ്വർണത്തിൽ …

ഏറ്റുമാനൂർ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണമെന്ന് ഹൈക്കോടതി Read More »

മോളിവുഡ് ടൈംസ് നിർമാതാവിനെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: നസ്‌ലിൻ ഗഫൂർ ചിത്രം മോളിവുഡ് ടൈംസ് നിയമക്കുരുക്കിൽ. സെൻസർ ചെയ്തു മാറ്റിയ സംഭാഷണങ്ങളും ദൃശ്യങ്ങളും തിയെറ്ററിൽ പ്രദർശിപ്പിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അണിയറപ്രവർത്തകർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിർമാതാവ് ആഷിക് ഉസ്മാനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സെൻസർ ബോർഡ് കമ്മിഷണർക്കാണ് വിഷയത്തിൽ പരാതി ലഭിച്ചിരുന്നത്. പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സിനിമയിലെ ചില അശ്ലീല സംഭാഷണങ്ങളും ദൃശ്യങ്ങളുമാണ് നീക്കം ചെയ്യാൻ സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. എന്നാൽ അനുമതി പത്രം ലഭിച്ച …

മോളിവുഡ് ടൈംസ് നിർമാതാവിനെ ചോദ്യം ചെയ്യുന്നു Read More »

തൂത്തുക്കുടിയിൽ കുരങ്ങുകൾ വട്ടം കൂടിയതോടെ ഭ‍യന്നോടിയ യുവതി പാറക്കെട്ടിൽ വീണ് മരിച്ചു

തൂത്തുക്കുടി: കുരങ്ങുകൾ കൂട്ടത്തോടെ വന്നതോടെ പേടിച്ചോടിയ 24 വയസ്സുള്ള യുവതി മലമുകളിൽ നിന്ന് പാറക്കെട്ടിലേക്ക് വീണു മരിച്ചു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ശനിയാഴ്ചയാണ് സംഭവം. തിട്ടംകുളം സ്വദേശിയായ അനിതയാണ് മരിച്ചത്. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ഭർത്താവ് സുരേഷിനൊപ്പം കഴുഗുമലൈയിലുള്ള കലുഗസലമൂർത്തി ക്ഷേത്രത്തിൽ എത്തിയതായിരുന്നു അനിത. ക്ഷേത്രത്തിൽ പ്രാർഥിച്ചിറങ്ങിയ ശേഷം ഇരുവരും മലയുടെ മുകളിലുള്ള ഉച്ചിപ്പിള്ളയാർ ആരാധനാലയത്തിലേക്ക് പോയി. പോകും വഴി കൈയിലുണ്ടായിരുന്ന പഴങ്ങൾ അനിത കുരങ്ങുകൾക്ക് നൽകി. അതോടെ കൂടുതൽ കുരങ്ങുകൾ അനിതയ്ക്കു ചുറ്റും കൂടി. കുരങ്ങുകൾക്കിടയിൽ അകപ്പെട്ട …

തൂത്തുക്കുടിയിൽ കുരങ്ങുകൾ വട്ടം കൂടിയതോടെ ഭ‍യന്നോടിയ യുവതി പാറക്കെട്ടിൽ വീണ് മരിച്ചു Read More »

പ്രമുഖ തമിഴ് നടനും സംവിധായകനുമായ നടൻ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിൽ ഭാഗ്യരാജ് എത്തിയിരുന്നു. 1979ൽ പുറത്തിറങ്ങിയ ‘സുവരില്ലാത ചിത്രങ്ങൾ’ ആണ് ഭാഗ്യരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം. മൗന ഗീതങ്ങൾ, അന്ത ഏഴ് നാട്കൾ, ഡാർലിങ് ഡാർലിങ് ഡാർലിങ്, മുന്താണെ മുടിച്ച്, ചിന്ന വീട്, എങ്ക ചിന്ന രാസ തുടങ്ങിയ നിരവധി ഹിറ്റ് സിനിമകൾ ഭാഗ്യരാജിന്റെ സംവിധാനത്തിൽ പിറന്നതാണ്. അഞ്ചു …

പ്രമുഖ തമിഴ് നടനും സംവിധായകനുമായ നടൻ ഭാഗ്യരാജ് അന്തരിച്ചു Read More »

ഇറാന്റെ ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നൽകി അമേരിക്ക

വാഷിങ്ങ്ടൺ: യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ വീണ്ടും ലംഘിക്കപ്പെട്ടതോടെ പശ്ചിമേഷ്യ പ്രക്ഷുബ്ധമായി. ഹോർമൂസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതിനു മറുപടിയായി യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ടു. ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. വാണിജ്യ ചരക്കുകപ്പലിനു നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തുവന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യുഎസ് വ്യോമസേനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആളപായം ഇല്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ഹോർമൂസ് …

ഇറാന്റെ ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നൽകി അമേരിക്ക Read More »

വെനസ്വേല ഭൂകമ്പത്തിൽ മരിച്ചത് 1000 മനുഷ്യർ

കരാക്കസ്: വെനസ്വേലയെ പിടിച്ചുകുലുക്കിയ അതിശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. ഭൂകമ്പത്തിൽ ഇതുവരെ 920 പേർ മരിച്ചുവെന്നും 3360 പേർക്ക് പരുക്കേറ്റുവെന്നും സർക്കാർ അറിയിച്ചു. 50000ത്തിലധികം പേരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. വിവിധ ലോകരാജ്യങ്ങളുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ നിലയിലാണ് പലരെയും പുറത്തെടുക്കുന്നത്. ആശുപത്രികളെല്ലാം പരുക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനിടെ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസ് അടങ്ങുന്ന രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ വീണ്ടും ശക്തമായ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ ഭൂകമ്പത്തിലെ നാശനഷ്ടത്തോത് …

വെനസ്വേല ഭൂകമ്പത്തിൽ മരിച്ചത് 1000 മനുഷ്യർ Read More »

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട് കേസിൽ തട്ടിയെടുത്ത തുകയിൽ 79 ലക്ഷം വീണ്ടെടുത്തു

അയോധ്യ: രാമക്ഷേത്രത്തിൽ സംഭാവനയായും കാണിക്കയായും ലഭിച്ച കോടികൾ കൊള്ളയടിച്ച കേസിൽ എട്ടു പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ തട്ടിയെടുത്തതിൽ 79.8 ലക്ഷം രൂപ യുപി പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ ഏഴു പേരിൽ നിന്നാണ് ഈ തുക കണ്ടെടുത്തത്. ആറ് ബാങ്ക് ജീവനക്കാരും നിരീക്ഷണത്തിലാണ്. വിവാദം കനത്തതോടെ ശ്രീ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിവച്ചതായാണു റിപ്പോർട്ട്. ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. …

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട് കേസിൽ തട്ടിയെടുത്ത തുകയിൽ 79 ലക്ഷം വീണ്ടെടുത്തു Read More »

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭയിൽ സമഗ്ര അഴിച്ചുപണിയുണ്ടാകുമെന്ന അഭ്യൂഹം ശക്തം. അടുത്തമാസം 20 ന് ശേഷമാണ് പാർലമെൻറിൻറെ വർഷകാല സമ്മേളനം തുടങ്ങുന്നത്. അതിനു മുന്നോടിയായി മന്ത്രിസഭയ്ക്ക് പുതിയ മുഖം നൽകിയേക്കുമെന്ന് കരുതുന്നു. എൻഡിഎയിലെത്തിയ ആം ആദ്മി പാർട്ടി, ശിവസേന (യുബിടി) വിമത അംഗങ്ങൾക്കും പ്രാതിനിധ്യം ലഭിച്ചേക്കാം. തൃണമൂൽ കോൺഗ്രസ് വിമതരെ പരിഗണിച്ചേക്കില്ല. എന്നാൽ, അമിത് ഷാ രാഷ്‌ട്രപതിയെ കണ്ടത് പിറന്നാൾ …

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത Read More »