സ്വർണം അടിച്ചു മാറ്റിയ ശേഷം ചെന്നൈയിൽ എത്തിച്ചത് ചെമ്പ് പാളികൾ; ശബരിമലയിലെ സ്വർണ്ണ കവർച്ചയ്ക്ക് ദേവസ്വം ബോർഡും സർക്കാരും കൂട്ടു നിന്നുവെന്ന് പ്രതിപക്ഷ നേതാവ്
ഇടുക്കി: ശബരിമലയിലെ സ്വർണം കട്ടെടുത്തത് സംബന്ധിച്ച് എല്ലാ തെളിവുകളും പുറത്തുവരികയാ ണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ചെമ്പ് പാളികൾ മാത്രമെ എത്തിയിട്ടുള്ളെന്നാണ് പണി ഏറ്റെടുത്ത കമ്പനി പറയുന്നത്. സ്വർണം ഇവിടെ വച്ച് തന്നെ അടിച്ചു മാറ്റി ചെമ്പ് പാളികൾ മാത്രം ചെന്നൈയിൽ എത്തിച്ചെന്നാണ് അതിന്റെ അർത്ഥം. സ്വർണപാളികൾ ശബരിമലയിൽ നിന്നും കൊണ്ടു പോയതിനു ശേഷം 40 ദിവസം കഴിഞ്ഞാണ് ചെന്നൈയിൽ എത്തിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. അത്രയും ദിവസം സ്വർണപാളികൾ എവിടെയായിരുന്നു? അതുപോലുള്ള ചെമ്പ് മോൾഡ് …