VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Uncategorized

വായനാ ദിന ക്വിസ് മത്സരം നടത്തി

വണ്ണപ്പുറം: വായനാ ദിനത്തോടനുബന്ധിച്ച്(ജൂൺ 19) വണ്ണപ്പുറം ആശ്രയ ചാരിറ്റിയുടെ നേതൃത്വത്തിൽ വായനാ ദിന ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ആശ്രയ ചാരിറ്റി ചെയർമാനും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറുമായ അഡ്വ. ആൽബർട്ട് ജോസ് ഉദ്ഘാടനം ചെയ്തു. പ്ലാന്റേഷൻ കവല എസ്.എൻ.ഡി.പി ഓഡിറ്റോയിത്തിൽ നടന്ന ചടങ്ങിൽ വണ്ണപ്പുറം കവിത റീഡിങ്ങ് ക്ലബ് സെക്രട്ടറി ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു. ബാപ്പുജി ലൈബ്രററി പ്രസിഡന്റ് സെബാസ്റ്റ്യൻ കൊച്ചടിവാരം, ദാസ് മാളവിക ബിജു കൊട്ടുപ്പിള്ളി ലാലു സുകുമാരൻ ജോജോ കുന്നപ്പിള്ളി ഷേണായി …

വായനാ ദിന ക്വിസ് മത്സരം നടത്തി Read More »

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം

കൊല്ലം: പാർട്ടിയുടെ വൻ പരാജയത്തിനു കാരണം പിണറായി വിജയനാണെന്നും പുതുതലമുറയ്ക്ക് വഴിയൊരുക്കുന്നതിനുപകരം പിണറായി വീണ്ടും പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് ശരിയായില്ലെന്നുമാണ് സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നത്. പിണറായി വിജയൻറെ വീട്ടിൽ പോയി ചോദിക്ക്, ഡാഷ് മോനേ തുടങ്ങിയ പരാമർശങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. മുഖ്യമന്ത്രിക്കെതിരായ വോട്ട് എല്ലാ മേഖലയിലും ഉണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നൽകി. പയ്യന്നൂരിലെ രക്തസാക്ഷിഫണ്ട് വിവാദം, തളിപ്പറമ്പ് സ്ഥാനാർഥി നിർണയം എന്നിവയെല്ലാം പരാജയത്തിന് കാരണമായി.

ഐ.എസ് ഭീകരൻ അബു ബിലാൽ മിനൂക്കിയെ വധിച്ചുവെന്ന് ട്രംപ്

വാഷിങ്ങ്ടൺ: ഐഎസ് ഭീകരൻ അബു ബിലാൽ മിനൂക്കിയെ വധിച്ചുവെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നൈജീരിയൻ സേനകളുമായുള്ള സംയുക്ത ഓപ്പറേഷനിലാണ് മിനൂക്കി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. എൻറെ നിർദേശപ്രകാരം യുഎസ്-നൈജീരിയൻ സൈന്യങ്ങൾ ഒരുമിച്ച് ആസൂത്രണം ചെയ്ത സങ്കീർണമായ ദൗത്യത്തിലൂടെ സജീവമായിരുന്ന ഭീകരനെ ലോകത്തു നിന്ന് ഒഴിവാക്കി. എല്ലാ കാലത്തും ആഫ്രിക്കയിൽ ഒളിച്ചിരിക്കാമെന്നാണ് അയാൾ കരുതിയിരുന്നത്. ആഗോള തലത്തിൽ ഐഎസിൻറെ രണ്ടാമത്തെ നേതാവാണ് അബു ബിലാൽ മിനൂക്കി. ഇനി അയാൾക്ക് ആഫ്രിക്കയെ ഭീകരവത്കരിക്കാനോ ഭീകരപ്രവർത്തനം നടത്താനോ സാഘിക്കില്ല എന്നാണ് …

ഐ.എസ് ഭീകരൻ അബു ബിലാൽ മിനൂക്കിയെ വധിച്ചുവെന്ന് ട്രംപ് Read More »

കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ

ഇടുക്കി: 2019 ഒക്ടോബർ മാസം 27 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുള്ളിക്കാനം വാഗമൺ റോഡിൽ ചോറ്റുപാറ ജംഗ്ഷനിൽ നിന്നും ഉളുപ്പുണി പോകുന്ന പ്രദേശത്ത് നിന്ന് 1.100 കിലോഗ്രാം കഞ്ചാവുമായി പ്രതിയായ തൊടുപഴ ആലക്കോട് മഠത്തിൽ സിബിയെ പിടികൂടുകയായിരുന്നു. ഇയാളെ മൂന്ന് വർഷം കഠിന തടവിനും 25000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവിനുമാണ് തൊടുപുഴ എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ ജഡ്ജ് ഡോ. പി.കെ ജയകൃഷ്ണൻ ശിക്ഷിച്ചിരിക്കുന്നത്. കേസ് ഇടുക്കി എക്സൈസ് …

കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ Read More »

വയനാട് തുരങ്കപാത നിർമാണത്തിന് ഔദ്യോഗിക തുടക്കമാവുന്നു

കോഴിക്കോട്: വടക്കൻ കേരളത്തിൻറെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി നിർമിക്കുന്ന വയനാട് തുരങ്കപാത നിർമാണത്തിന് ഔദ്യോഗിക തുടക്കമാവുന്നു. താമരശേരി ചുരത്തിന് ബദലായി വരുന്ന തുരങ്കപാതയുടെ പ്രധാന ഘട്ടമായ പാറ പൊട്ടിക്കൽ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച 11 മണിക്ക് സ്വിച്ച് ഓൺ കർമത്തിലൂടെ ഉദ്ഘാടനം ചെയ്യും. ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാർഥ്യമാകുന്നതോടെ വയനാടൻ ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുകയാണ്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ (മറിപ്പുഴ) മുതൽ വയനാട് ജില്ലയിലെ കള്ളാടി (മീനാക്ഷി പാലം) …

വയനാട് തുരങ്കപാത നിർമാണത്തിന് ഔദ്യോഗിക തുടക്കമാവുന്നു Read More »

കോടതി ഉത്തരവ് തള്ളി: കേരള സ്റ്റോറി 2 ബുക്കിങ് ആരംഭിച്ചു

മുംബൈ: വലിയ വിവാദങ്ങൾക്ക് വഴിവച്ച് കേരള സ്റ്രോറി 2 സിനിമയുടെ ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ വഴിയാണ് ബുക്കിങ്. സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെയാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. മുംബൈയിലെ ചില തിയേറ്ററുകളിലാണ് ചിത്രത്തിന്‍റെ ബുക്കിങ്ങുള്ളത്.കേരള ഹൈക്കോടതി ചിത്രത്തിന്‍റെ റിലീസിന് 15 ദിവസത്തെ സ്റ്റേ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യാനിരിക്കേയാണ് കോടതി വ്യാഴാഴ്ച നിർണായക ഉത്തരവിറക്കിയത്. സെൻസർ ബോർഡിനോട് സിനിമ വീണ്ടും കാണണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സിനിമ പ്രഥമദൃഷ്ട്യാ മതസൗഹാർദത്തിന് ഭീഷണിയാണെന്നും കോടതി …

കോടതി ഉത്തരവ് തള്ളി: കേരള സ്റ്റോറി 2 ബുക്കിങ് ആരംഭിച്ചു Read More »

മൂലമറ്റം സെൻ്റ്. ജോസഫ്‌സ് കോളേജിൽ ദേശീയ വിദ്യാഭ്യാസ ഫെസ്റ്റ് ആരംഭിച്ചു; മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

അറക്കുളം: മൂലമറ്റം സെൻ്റ്. ജോസഫ്‌സ് കോളേജ് ഓട്ടോണോമസും സെന്റ് ജോസഫ്സ് അക്കാഡമി ഫോർ ഹയർ എഡ്യൂകേഷൻ ആൻഡ് റിസേർച്ചും സംയുക്തമായി സംഘടിപ്പിക്കുന്ന Trionza – 2K26 എന്ന ദേശീയ വിദ്യാഭ്യാസ ഫെസ്റ്റ് ആരംഭിച്ചു. സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മാനേജർ റവ. ഡോ. തോമസ് പുതുശേരി സി.എം.ഐ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ സജി പി ജോസ്, അറക്കുളം പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ പി.എ വേലുക്കുട്ടൻ, …

മൂലമറ്റം സെൻ്റ്. ജോസഫ്‌സ് കോളേജിൽ ദേശീയ വിദ്യാഭ്യാസ ഫെസ്റ്റ് ആരംഭിച്ചു; മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു Read More »

ന്യൂഡൽഹിയിൽ പക വീട്ടാൻ അഞ്ച് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ പ്രതി രക്ഷപ്പെട്ടു

ന്യൂഡൽഹി: പ്രതികാരത്തിൻറെ പേരിൽ അഞ്ചു വയസുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഡൽഹിയിലെ നരേലയിലാണ് സംഭവം. കുട്ടിയുടെ അച്ഛൻറെ കീഴിൽ ജോലി ചെയ്തിരുന്ന ഡ്രൈവർ നിട്ടുവാണ് പ്രതി. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡ്രൈവറുടെ വാടക വീട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ അച്ഛൻറെ ട്രാൻസ്പോർട്ട് കമ്പനിയിലെ രണ്ട് ഡ്രൈവർമാരായ നിട്ടുവും വാസിമും തമ്മിൽ മദ്യലഹരിയിൽ വാക്കു തർക്കം ഉണ്ടായിരുന്നു. തുടർന്ന് നിട്ടു വാസിമിനെ മർദിച്ചു. ഇക്കാര്യം അറിഞ്ഞ കുട്ടിയുടെ അച്ഛൻ നിട്ടുവിനെ ശകാരിക്കുകയും തല്ലുകയും …

ന്യൂഡൽഹിയിൽ പക വീട്ടാൻ അഞ്ച് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ പ്രതി രക്ഷപ്പെട്ടു Read More »