VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Author name: vbc news

പാക് അധിനിവേശ കശ്മീരിൽ ഏറ്റുമുട്ടൽ, 12 പേർ കൊല്ലപ്പെട്ടു

മുസാഫറാബാദ്: പാക് അധീന കശ്മീരിൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. നിലവിൽ 200ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ ചിലരുടെ ആരോഗ‍്യ നില ഗുരുതരമാണ്. കഴിഞ്ഞ നാലു ദിവസമായി ഭരണകൂടത്തിനെതിരേ പ്രക്ഷോഭം തുടരുകയാണ്. അവാമി ആക്ഷൻ കമ്മിറ്റിയുടെ(എ.എ.സി) നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നിരസിച്ചുവെന്ന കാരണത്തിൻറെ പേരിലാണ് പ്രക്ഷോഭം നടക്കുന്നത്. പാക് അധിനിവേശ കശ്മീർ അസംബ്ലിയിൽ പാക്കിസ്ഥാനിൽ ജീവിക്കുന്ന കശ്മീരി അഭയാർഥികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന 12 സീറ്റുകൾ റദ്ദാക്കുക തുടങ്ങി 38 ആവശ്യങ്ങളാണ് പ്രതിഷേധകാരികൾ ‌മുന്നോട്ടു …

പാക് അധിനിവേശ കശ്മീരിൽ ഏറ്റുമുട്ടൽ, 12 പേർ കൊല്ലപ്പെട്ടു Read More »

കണ്ണൂരിൽ കല‍്യാശ്ശേരി ബി.ജെ.പി മണ്ഡലം സെക്രട്ടറിയുടെ വീടിന് നേരെ ബോംബ് ആക്രമണം

കണ്ണൂർ: ബി.ജെ.പി നേതാവിൻറെ വീടിനു നേരെ ബോംബേറ്. കല‍്യാശ്ശേരി ബി.ജെ.പി മണ്ഡലം സെക്രട്ടറി ബിജു നാരായണൻറെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വ‍്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. പിന്നിൽ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. ആക്രമണത്തെത്തുടർന്ന് ബിജു നാരായണൻറെ വീടിന് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു; തിട്ടയിൽ ഇടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി, ആർക്കും പരിക്കില്ല

ഇടുക്കി: മൂലമറ്റത്ത് വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ച് നിന്നു വൻ അപകടം ഒഴിവായി. ഇടാട് അന്ത്യം പറക്കു് സമീപമാണ് സംഭവം നടന്നത്. തൃശ്ശൂർ സ്വദേശികളായ I7 യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഗമൺ സന്ദർശിച്ച് തിരിച്ച് വരുമ്പോഴാണ് അപകടം നടന്നത്. യാത്രക്കാർക്ക് പരുക്കുകൾ ഇല്ല. അപകടത്തിന് പിന്നാലവെ ഓടി കൂടിയ നാട്ടുകാർ മൂലമറ്റത്ത് നിന്ന് മറ്റൊരു വാഹനം വിളിച്ച് യാത്രക്കാരെ പറഞ്ഞയച്ചു. ഈ റൂട്ടിൽ പരിചയമില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് …

വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു; തിട്ടയിൽ ഇടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി, ആർക്കും പരിക്കില്ല Read More »

ഉടുമ്പൻചോലയിലെ യുവാവിൻ്റെ കൊലപാതകം; പ്രതിയായ സഹോദരി ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: ഉടുമ്പൻചോലയിൽ യുവാവിനെ വീടിനുള്ളിലെ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാരിത്തോട്, കൈലാസനാട്, മുണ്ടകത്തറപ്പേൽ, പൊൻറാമിന്റെ മകൻ ചിന്ന തമ്പി എന്നു വിളിക്കുന്ന പി നാഗരാജാണ്(33) അറസ്റ്റ്ലായത്. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശി ശംങ്കിലി മുത്തു, സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജാണ്(30) കൊല്ലപ്പെട്ടത്. ഉറങ്ങി കിടക്കുമ്പോൾ കഴുത്തു അറുത്തു കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട സോൾരാജിന്റെ സഹോദരി ഭർത്താവ് നാഗരാജ്. കൊലപാതകം നടന്ന ദിവസം പ്രതി നാഗരാജിനെ നെടുംകണ്ടം എക്സൈസ് ആറു ലിറ്റർ മദ്യവുമായി നാഗരാജിനെ …

ഉടുമ്പൻചോലയിലെ യുവാവിൻ്റെ കൊലപാതകം; പ്രതിയായ സഹോദരി ഭർത്താവ് അറസ്റ്റിൽ Read More »

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

കോഴിക്കോട്: ആരാധനാലയങ്ങളിലും വിവിധ സ്ഥാപനങ്ങളിലും മറ്റും ഒരുക്കിയ വിദ്യാരംഭ ചടങ്ങുകളിൽ നിരവധി പേരാണ് ആദ്യാക്ഷരം കുറിക്കാനായി എത്തിയത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ പുലർച്ചെ 4ന് വിദ്യാരംഭചടങ്ങുകൾ ആരംഭിച്ചു. വൈകിട്ട് നാല് വരെയാണ് ചടങ്ങ്. സരസ്വതീനടയ്ക്കു സമീപം എഴുത്തിനിരുത്തി ചടങ്ങ് കഴിഞ്ഞ് വിഷ്ണുനടയിൽ തൊഴുതു മടങ്ങാൻ കഴിയും വിധമാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. അക്ഷരദേവതയെ സ്തുതിച്ച് 56 ഗുരുക്കന്മാരാണ് എഴുത്തിനിരുത്ത് ചടങ്ങിന് നേതൃത്വം നൽകുന്നത്. പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്‍റേതാണെങ്കിലും സരസ്വതീദേവിയുടെ നാമത്തിലാണ് ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. ഒരിക്കലും വറ്റാത്ത നീരുറവയുള്ള സരസിലാണ് …

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ Read More »

താമരശേരി ചുരത്തിൽ ഗതാഗത കുരുക്ക് രൂക്ഷം

കോഴിക്കോട്: താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്. അടിവാരം മുതൽ ലക്കിടി വരെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. തുടർച്ചയായ അവധി ദിവസങ്ങൾ പ്രമാണിച്ചാണ് ചുരത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് ഇതിൽ അധികവും. വയനാട് ഭാഗത്തേക്കാണ് കൂടുതലും ഗതാഗത കുരുക്ക്. യാത്രക്കാർ കൃത്യമായ ഗതാഗത നിയമം പാലിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

കോഴിക്കോട്ട് 10 വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടു പോവാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

കോഴിക്കോട്: പയ്യാനക്കലിൽ 10 വയസുകാരനെ തട്ടിക്കൊണ്ടു പോവാൻ ശ്രമം. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മോഷ്ടിച്ച കാറിലെത്തി കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫാണ്(33) കുട്ടിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചത്. ബീച്ച് ആശുപത്രിക്ക് സമീപത്തെ ടാക്സി സ്റ്റാൻറിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചതെന്നാണ് വിവരം. മദ്രസ വിട്ടു വരികയായിരുന്ന കുട്ടിയെയാണ് ബലമായി പിടിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചത്. ഇത് ശ്രദ്ധിയിൽ പെട്ട നാട്ടുകാർ ഇാളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സമ്പൂർണ അടച്ചുപൂട്ടലിലേക്ക് യു.എസ്

വാഷിങ്ങ്ടൺ: വൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സമ്പൂർണ അടച്ചുപൂട്ടലിലേക്ക് യുഎസ്. ഗവൺമെൻറിൻറെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കാതെ വന്നതോടെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. ഇതോടെ യുഎസ് സർക്കാർ ഔപചാരികമായ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്. വോട്ടെടപ്പിൽ‌ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടികൾക്ക് സമവായത്തിലെത്താനാവാതെ വന്നതോടെയാണ് യുഎസ് പ്രതിസന്ധിയിലാവുന്നത്. നിർത്തലാക്കിയ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം വൈറ്റ് ഹൗസ് നിരസിക്കുകയായിരുന്നു. ഇതോടെ 5 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർ ശമ്പളമില്ലാതെ താൽകാലിക അവധിയിൽ പോകേണ്ടി വരും. …

സമ്പൂർണ അടച്ചുപൂട്ടലിലേക്ക് യു.എസ് Read More »

ഫിലപ്പീൻസിൽ ഭൂചലനം, 6.9 തീവ്രത രേഖപ്പെടുത്തി

മനില: മധ്യ ഫിലപ്പീൻസിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 31 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശക്തമായ ഭൂചലനത്തെത്തുടർന്ന് വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടു. സെബു പ്രവിശ്യയിലെ ബോഗോയിൽ നിന്ന് ഏകദേശം 19 കിലോമീറ്റർ വടക്കുകിഴക്കായിട്ടായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും അസ്ഫാൽറ്റിലും കോൺക്രീറ്റ് റോഡുകളിലും ആഴത്തിലുള്ള വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു.