VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Author name: vbc news

നേര്യമംഗലത്ത് കടകളിലും വീടുകളിലും വെള്ളം കയറി

കോതമംഗലം: വ്യാഴാഴ്ച രാത്രിയോടെ ലഭിച്ച കനത്ത മഴയിൽ നേര്യമംഗലം ടൗണിൽ കടകളിലും വീടുകളിലും വീണ്ടും വെള്ളം കയറി. ടൗണിലെ താഴ്ഭാഗത്തു 15 കടകളും ടിബി ജംക്ഷനിലെ 3 വീടുകളുമാണു വെള്ളപ്പൊക്ക ഭീഷണി യിലായത്. കൊച്ചി – ധനുഷ്കോടി ദേശീയപാത വികസനത്തിൽ ഓട നിർമാണത്തിലെ അപാകത മൂലം റോഡിലൂടെ ചെളിവെള്ളം കുത്തിയൊഴുകുകയായിരുന്നു. ഗവൺമെൻറ് ആശുപത്രിക്കു സമീപം നിലവിലെ കലുങ്ക് അടച്ച് ഓട നിർമിച്ചതും പുതിയ ഓടയിലൂടെ വെള്ളം ഒഴുകാത്തതുമാണു പ്രശ്‌നം. വില്ലാഞ്ചിറ ഭാഗത്തു നിന്നുള്ള ഓടകൾ പൂർത്തിയാക്കാതെ ഇടവിട്ടു …

നേര്യമംഗലത്ത് കടകളിലും വീടുകളിലും വെള്ളം കയറി Read More »

ലോകഹൃദയാരോഗ്യ ദിനം; ലയൺസ് ക്ലബ്ബ് ഓഫ് തൊടുപുഴയും സെൻ്റ് മേരീസ് ഹോസ്പിറ്റലും ചേർന്ന് വാക്കത്തോൺ സംഘടിപ്പിക്കും

തൊടുപുഴ: ലോകഹൃദയാരോഗ്യത്തിന്റെ ഭാഗമായി ലയൺസ് ക്ലബ്ബ് ഓഫ് തൊടുപുഴയും സെൻ്റ് മേരീസ് ഹോസ്പിറ്റലും ചേർന്ന് സെപ്റ്റംബർ 29ന് രാവിലെ ആറ് മണിക്ക് വാക്കത്തോൺ സംഘടിപ്പിക്കും. ഡീൻ കുര്യാക്കോസ് എം.പി വാക്കത്തോൺ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ കെ ദീപക്, ഡി.വൈ.എസ്പി പി.കെ സാബു ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. സെൻ്റ് മേരീസ് ഹോസ്പിറ്റലിൽ നിന്ന് രാവിലെ 6.30ന് ആരംഭിക്കുന്ന വാക്കത്തോൺ ഗാന്ധി സ്ക്വയർ, സിവിൽ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, കാഞ്ഞിരമറ്റം ജംഗ്ഷൻ, മൂപ്പിൽകടവ് പാലം, കെ.എസ്.ആർ.റ്റി.സി ജം​ഗ്ഷൻ വഴി …

ലോകഹൃദയാരോഗ്യ ദിനം; ലയൺസ് ക്ലബ്ബ് ഓഫ് തൊടുപുഴയും സെൻ്റ് മേരീസ് ഹോസ്പിറ്റലും ചേർന്ന് വാക്കത്തോൺ സംഘടിപ്പിക്കും Read More »

ഇന്ത്യൻ മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: ഇന്ത്യയിൽനിന്ന് അമെരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100 ശതമാനം വരെ തീരുവ പ്രഖ്യാപിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഒക്‌ടോബർ ഒന്നു മുതലാണ് തീരുവ വർധന പ്രാബല്യത്തിൽ വരിക. സമൂഹമാധ്യമത്തിലൂടെയാണ് ട്രംപിൻറെ പ്രഖ്യാപനം. ട്രംപിൻറെ ഈ പ്രഖ്യാപനം ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് സാമ്പത്തികമായി തിരിച്ചടിയാകും. എന്നാൽ, ജീവൻരക്ഷാ മരുന്നുകളും വാക്സിനുകളും അടക്കം യുഎസിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള മരുന്നുകൾ പലതും ഇന്ത്യയിൽ നിർമിക്കുന്നതാണ്. ഇവയ്ക്കെല്ലാം വില ഇരട്ടിയോളമാകുന്ന പ്രഖ്യാപനമാണ് ട്രംപിൻറെ തീരുവ വർധന. അതുകൊണ്ടുതന്നെ ഈ തീരുമാനം …

ഇന്ത്യൻ മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ് Read More »

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ. ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ശനിയാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരാൻ സാധ്യതയുണ്ട്. അതേസമയം, കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും …

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത Read More »

നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ച് എൻ.എസ്.എസിൽ കൂട്ട രാജി

ചങ്ങാനാശേരി: സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് അംഗത്വം രാജിവച്ച് കുടുംബം. ചങ്ങനാശേരിയിലാണ് ഒരു കുടുംബത്തിലെ നാല് പേരാണ് രാജിവച്ചത്. പുഴവാത് സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ, ഗൗരി ഗോപൻ എന്നിവരാണ് അംഗത്വം രാജിവച്ചത്. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് കുടുംബം പ്രതികരിച്ചു. ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ ചായ്‌വും പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങളുമാണ് രാജിക്ക് കാരണമെന്നും രാജി കത്തിൽ പരാമർശിക്കുന്നു.‌ അതേസമയം, തെരഞ്ഞെടുപ്പ് …

നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ച് എൻ.എസ്.എസിൽ കൂട്ട രാജി Read More »

സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി

കൊച്ചി: സ്വർണക്കടത്ത് കേസിൽ സർക്കാരിന് തിരിച്ചടി. ജുഡീഷ്യൽ കമ്മിഷൻ നിയമനം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് നടപടിയ്ക്കെതിരായ സംസ്ഥാന സർക്കാരിൻറെ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി. ഇതോടെ ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിന് സ്റ്റേ തുടരും. ഇഡി ഉദ്യോഗസ്ഥർക്കെതിരെയായിരുന്നു സർക്കാരിൻറെ ജുഡീഷ്യൽ അന്വേഷണം. ഇഡിക്കെതിരേ അന്വേഷണത്തിന് ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് നിലനിൽക്കുന്നതുവരെ ഇഡി ഉദ്യോഗസ്ഥർക്കെതിരായ ജുഡീഷ്യൽ കമ്മിഷണം സ്റ്റേ ചെയ്യണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 1952ലെ കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് പ്രകാരം ഒരു …

സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി Read More »

ആരോപണങ്ങളിൽ വിമർശനവുമായി ഷാഫി പറമ്പിൽ

തിരുവനന്തപുരം: ആരോപണങ്ങളിൽ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എംപി. അധിക്ഷേപ രാഷ്ട്രീയമാണോ സിപിഎമ്മിൻറെ 2026ലെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിൻറെ ആരോപണങ്ങളോടാണ് ഷാഫിയുടെ പ്രതികരണം. അധിക്ഷേപ രാഷ്ട്രീയം മുറുകെ പിടിച്ചാണ് സിപിഎ മുന്നോട്ടു പോവുന്നത്. സിപിഎമ്മിൻറെ രാഷ്ട്രീയം ഇതാണ്. ഒരു ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുക എന്നതാണ് സിപിഎം തെരഞ്ഞെടുപ്പിന് വേണ്ടി ഒരുക്കി വച്ചിരിക്കുന്ന മാനിഫെസ്റ്റോ. ഇതിന് സിപിഎം നേതൃത്വം മറുപടി പറയണം. മറ്റൊന്നും പറഞ്ഞ് ജനങ്ങൾക്ക് മുന്നിൽ …

ആരോപണങ്ങളിൽ വിമർശനവുമായി ഷാഫി പറമ്പിൽ Read More »

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ ബാനർ

പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ വിമർശനവുമായി പ്രതിഷേധ ബാനർ. പത്തനംതിട്ട വെട്ടപ്രം കരയോഗ കെട്ടിടത്തിന് മുന്നിലാണ് പ്രതിഷേധ ബാനർ ഉയർന്നത്. സുകുമാരൻ നായർ കട്ടപ്പ എന്നാണ് ബാനറിലെ പരിഹാസം. അയ്യപ്പ ഭക്തരെ പിന്നിൽ നിന്നും കുത്തുന്ന സുകുമാരൻ നായർ സമുദായത്തിന് നാണക്കേടാണന്നും ബാനറിൽ പരാമർശിക്കുന്നു. ബുധനാഴ്ച പിണറായി സർക്കാരിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് സമുദായത്തിൽ നിന്നു തന്നെ പ്രതിഷേധം ഉയർന്നിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത് സംബന്ധിച്ചാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. …

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ ബാനർ Read More »

തിരുവനന്തപുരത്ത് അങ്കണവാടി ടീച്ചർ രണ്ട് വയസുള്ള പെൺകുഞ്ഞിൻ്റെ മുഖത്തടിച്ചെന്നു പരാതി

തിരുവനന്തപുരം: അങ്കണവാടി ടീച്ചർ രണ്ട് വയസുള്ള പെൺകുഞ്ഞിൻ്റെ മുഖത്തടിച്ചതായി പരാതി. മൊട്ടമൂട് പറമ്പുക്കോണത്തെ അങ്കണവാടി ടീച്ചർ പുഷ്പലതയാണ് കുഞ്ഞിനെ മർദിച്ചത്. ബുധനാഴ്ച രാത്രി കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് നിർത്താതെ കരഞ്ഞു. അമ്മ കാര്യം തിരക്കിയപ്പോഴാണ് അധ്യാപിക അടിച്ചതാണെന്ന് കുഞ്ഞ് പറഞ്ഞത്. കുഞ്ഞിൻറെ മുഖത്ത് കൈ വിരൽ പാടുകളുണ്ട്. തുടർന്ന് ചികിത്സയ്ക്കായി തൈക്കാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ തന്നെയാണ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരെ അറിയിച്ചത്. അധ്യാപികയോടു വിശദീകരണം തേടിയെങ്കിലും, താൻ അടിച്ചില്ലെന്ന വാദത്തിൽ …

തിരുവനന്തപുരത്ത് അങ്കണവാടി ടീച്ചർ രണ്ട് വയസുള്ള പെൺകുഞ്ഞിൻ്റെ മുഖത്തടിച്ചെന്നു പരാതി Read More »