VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Author name: vbc news

വിമാനത്തിനുള്ളിൽ എലി കയറിയതിനെ തുടർന്ന് ഇൻഡിഗോ ഫ്ലൈറ്റ് മൂന്ന് മണിക്കൂർ വൈകി

കാൺപുർ: യാത്രക്കാർ എലിയെ കണ്ടതിനെത്തുടർന്ന് മൂന്നു മണിക്കൂറോളം വൈകി ഇൻഡിഗോ ഫ്ലൈറ്റ്. കാൺപുർ വിമാനത്താവളത്തിൽ നിന്ന് വിമാനം യാത്ര തുടങ്ങുന്നതിനു തൊട്ടു മുൻപായാണ് യാത്രക്കാർ വിമാനത്തിൽ എലിയെ കണ്ടതായി പരാതിപ്പെട്ടത്. ഡൽഹിയിലേക്കുള്ള വിമാനത്തിൽ 140 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ക്യാബിൻ ക്രൂവിനെ വിവരമറിയിച്ചതോടെ വിമാനത്തിൽ നിന്ന് യാത്രക്കാരെയെല്ലാം ഇറക്കി പരിശോധന നടത്തി. ഒന്നര മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് എലിയെ പിടിക്കാനായത്. വൈകിട്ട് 4.10 ന് ഡൽഹിയിൽ എത്തേണ്ടിയിരുന്ന വിമാനം എലി കാരണം മൂന്നു മണിക്കൂറോളം വൈകി വൈകിട്ട് 7.16നാണ് …

വിമാനത്തിനുള്ളിൽ എലി കയറിയതിനെ തുടർന്ന് ഇൻഡിഗോ ഫ്ലൈറ്റ് മൂന്ന് മണിക്കൂർ വൈകി Read More »

ആലപ്പുഴ ഷാൻ വധക്കേസിലെ നാല് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം നൽകി

ആലപ്പുഴ: ഷാൻ വധക്കേസിൽ നാല് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പ്രതികൾക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്,വിഷ്ണു എന്നിവർക്കാണ് ജാമ്യം നൽകിയത്. 2021ൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ അഡ്വ കെ.എസ്. ഷാനിനെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്. ആർഎസ്എസ് ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ.

റോഡ് തകർന്നു; പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

കൊച്ചി: പാലിയേക്കര ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടി ഹൈക്കോടതി. ആദ്യം റോഡ് നന്നാക്കിയിട്ട് വരൂ, എന്നിട്ട് ടോൾ പിരിക്കാം എന്നായിരുന്നു കോടതിയുടെ പരാമർശം. ഒരാഴ്ച മുൻപ് നിർമിച്ച മുരിങ്ങൂർ സർവീസ് റോഡ് ഞായറാഴ്ച തകർന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമർശം. ടോൾ പിരിവ് തിങ്കളാഴ്ച മുതൽ അനുവദിക്കാനിരിക്കെയാണ് റോഡ് തകർന്നത്. ഇതോടെ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി നീട്ടുകയായിരുന്നു. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.