VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Author name: vbc news

മലപ്പുറത്ത് 48കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ

മലപ്പുറം: തേഞ്ഞിപ്പാലത്ത് 48കാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ചിനക്കലങ്ങാടി സ്വദേശി രജീഷിനെ തിങ്കളാഴ്ചയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രതികളായ അബൂബക്കർ, രാമകൃഷ്ണൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തർക്കത്തിനിടയിലുണ്ടായ അടിയിലും ചവിട്ടിലും വാരിയെല്ല് തകർന്നും ശ്വാസം മുട്ടിയുമാണ് രജീഷ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ബലാത്സംഗ കേസ്; പ്രതി വേടനെതിരേ തെളിവുകളുണ്ടെന്ന് പൊലീസ്

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ റാപ്പർ വേടനെതിരായ കുറ്റപത്രം സമർപ്പിച്ചു. കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വനിതാ ഡോക്റ്ററുടെ പരാതിയിൽ‌ രജിസ്റ്റർ‌ കേസിലാണ് പൊലീസ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരമാണ് കേസ്. വേടനെതിരേ തെളിവുണ്ടെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. വേടൻറെ മൊഴിയിൽ യുവതിയുമായുള്ള ബന്ധം നിഷേധിച്ചിട്ടില്ല. എന്നാൽ വിവാഹ വാഗ്ദാനം നൽകിയിട്ടില്ലെന്ന് പരാമർശിക്കുന്നുണ്ട്. ഡോക്റ്ററെ പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. 2021 …

ബലാത്സംഗ കേസ്; പ്രതി വേടനെതിരേ തെളിവുകളുണ്ടെന്ന് പൊലീസ് Read More »

മല്ലികാർജുൻ ഖാർഗെ ആശുപത്രിയിൽ

ബാംഗ്ലൂർ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആശുപത്രിയിൽ. കടുത്ത പനിയും ശ്വാസതടസവും മൂലമാണ് മല്ലികാർജുൻ ഖാർഗെയെ ബാംഗ്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ ഡോക്റ്റർമാരുടെ നിരീക്ഷണത്തിലാണെന്നും നേതാക്കൾ അറി‍യിച്ചു. ഒക്റ്റോബർ ഏഴിന് നാഗാലാൻഡിലെ കൊഹിമയിൽ നടക്കുന്ന പൊതു റാലിയിൽ അദ്ദേഹം പങ്കെടുക്കാനിരിക്കെയാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്.

മദ്യലഹരിയിൽ അതിഥി തൊഴിലാളി ഓടിച്ച ടിപ്പർ ഇടിച്ച് ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു

ഇടുക്കി: മദ്യലഹരിയി.ലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ഓടിച്ച ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. തങ്കമണി ടൗണിൽ ഓട്ടോറിക്ഷ സ്റ്റാൻഡിൽ കിടന്ന ഓട്ടോറിക്ഷയിലേക്ക് അമിത വേഗതയിൽ എത്തിയ ടിപ്പർ ഇടിച്ചു കയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. തങ്കമണി കുമ്പളന്താനം ദീപുവിൻ്റെ ഓട്ടോറിക്ഷയാണ് പൂർണ്ണമായും തകർന്നത്. ദീപു രാവിലെ സ്റ്റാൻഡിൽ എത്തി ഓട്ടോറിക്ഷ ഇട്ടശേഷം പുറത്തിറങ്ങിയ ഉടനെയാണ് അപകടം ഉണ്ടായത്. തലനാരിഴയ് ക്കാണ് വൻ ദുരന്തം ഒഴിവായത്. തങ്കമണി സ്വദേശിയുടെ KL29F7364-ാം നമ്പർ ടിപ്പർ ലോറിയാണപകടം ഉണ്ടാക്കിയത്. മദ്യലഹരിയിലായിരുന്ന ഡ്രൈവർക്ക് ലൈസൻസും ഇല്ലായിരുന്നു. …

മദ്യലഹരിയിൽ അതിഥി തൊഴിലാളി ഓടിച്ച ടിപ്പർ ഇടിച്ച് ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു Read More »

അഫ്ഗാനിസ്ഥാനിൽ ഇൻ്റർനെറ്റ് നിരോധനം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇൻ്റർനെറ്റ് സേവനങ്ങൾ നിരോധിച്ച് താലിബാൻ. സദാചാരം സംരക്ഷിക്കാനാണ് നടപടിയെന്നാണ് താലിബാൻറെ വിശദീകരണം. ഇതോടെ പുറം ലോകവുമായുള്ള അഫ്ഗാനിസ്ഥാൻറെ ബന്ധം വിച്ചേദിക്കുകയാണ്. ഫൈബർ ഒപ്റ്റിക് സേവനം നിരോധിച്ച് ഒരാഴ്ച്ച മുൻപ് ഉത്തരവിറക്കിയിരുന്നു. ഇതോടെ കാബൂൾ വിമാനത്താവളത്തിൻറ പ്രവർത്തനം താറുമാറായി. മൊബൈൽ ഫോണുകൾ, സാറ്റലൈറ്റ് ടിവി എന്നിവയടക്കം രാജ്യത്ത് നിശ്ചലമായി. രാജ്യം പൂർണമായും കണറ്റിവിറ്റി ബ്ലാക്ക് ഔട്ടിലാണെന്ന് ഇൻറർനെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ് ബ്ലോക്സ് റിപ്പോർട്ട് ചെയ്യുന്നു. കാബൂൾ ഓഫിസുമായുള്ള ബന്ധം പൂർണമാും നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര ഏജൻസികൾ …

അഫ്ഗാനിസ്ഥാനിൽ ഇൻ്റർനെറ്റ് നിരോധനം Read More »

സ്കൂൾ കെട്ടിടം തകർന്ന് വീണ് ഇന്തോനേഷ്യയിൽ ഒരു കുട്ടി മരിച്ചു, 65 വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണ്

സിഡോർജോ: ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിക്കുകയും 65 ഓളം വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നുവെന്നും റിപ്പോർട്ടുകൾ. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് രക്ഷാപ്രവർത്തകർ ഓക്സിജനും വെള്ളവും എത്തിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കെട്ടിടം തകർന്നു വീണത്. 12 മണിക്കൂറിലധികമായി രക്ഷാ പ്രവർ‌ത്തനം തുടരുകയാണ്. ഒരു കുട്ടി മരിച്ചതായാണ് പുറത്തു വരുന്നതെങ്കിലും കൂടുതൽ മരണങ്ങൾ ഉണ്ടായേക്കാമെന്ന് അധികൃതർ അറിയിക്കുന്നു. കിഴക്കൻ ജാവയിലെ സിഡോർജോ പട്ടണത്തിലെ അൽ ഖോസിനി ഇസ്ലാമിക് ബോർഡിങ് സ്കൂളാണ് തകർന്നത്. പരുക്കേറ്റവരുമായ എട്ട് …

സ്കൂൾ കെട്ടിടം തകർന്ന് വീണ് ഇന്തോനേഷ്യയിൽ ഒരു കുട്ടി മരിച്ചു, 65 വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണ് Read More »

തിരുവഞ്ചൂർ രാധാകൃഷ്ണൻ സുകുമാരൻ നായരുമായി കൂടികാഴ്ച്ച നടത്തി

പത്തനംതിട്ട: കോൺഗ്രസിനെതിരായ അതൃപ്തി എൻഎസ്എസ് പരസ്യമാക്കിയതിനു പിന്നാലെ അനുനയ ശ്രമത്തിന് നേതാക്കൾ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ജനറൽ സെക്രട്ടറി സുകുമാരൻ നായരെ നേരിട്ടെത്തി സന്ദർശിച്ചു. നീരസം അറിയിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് സിപിഎമ്മിനെ പിന്തുണച്ചും കോൺഗ്രസിനെയും ബിജെപിയെയും വിമർശിച്ചും സുകുമാരൻ നായർ രംഗത്തെത്തിയത്. പിന്നാലെ അടൂർ പ്രകാശും പി.ജെ കുര്യനുമടക്കം സുകുമാരൻ നായരെ സന്ദർശിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോൾ തിരുവഞ്ചൂരും അനുനയ നീക്കവുമായി രംഗത്തെത്തിയത്.

ശബരിമല ശ്രീകോവിലിന് മുന്നിലെ സ്വർണ പാളികൾ ഒക്റ്റോബർ 17ന് പുനസ്ഥാപിക്കും

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന് മുന്നിൽ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശിയ പാളികൾ ഒക്റ്റോബർ 17ന് പുനസ്ഥാപിക്കും. ഇതിനുളള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് സ്വർണപ്പാളികൾ പുനസ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. നിലവിൽ സന്നിധാനത്തെ സ്ട്രോങ് റൂമിലാണ് സ്വർണപ്പാളികൾ സൂക്ഷിച്ചിരിക്കുന്നത്. തുലാമാസ പൂജകൾക്കായി 17ന് നട തുറന്ന ശേഷമാകും സ്വർണപ്പാളികൾ പുനസ്ഥാപിക്കുക. ശ്രീകോവിലിൻറെ വാതിലുകളുടെയും കമാനത്തിൻറെയും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുളള അനുമതി ഹൈക്കോടതി നൽകിയിട്ടുണ്ട്. സ്വർണപീഠത്തിൻറെ ഭാഗം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനിയുടെ വീട്ടിൽ നിന്ന് …

ശബരിമല ശ്രീകോവിലിന് മുന്നിലെ സ്വർണ പാളികൾ ഒക്റ്റോബർ 17ന് പുനസ്ഥാപിക്കും Read More »

ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി തൊടുപുഴയിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു

തൊടുപുഴ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും പൊതു വിജ്ഞാനവും ആസ്പദമാക്കി ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. സംസ്ഥാന ഖാദി ബോർഡ് മെംബർ കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഖാദി ജില്ലാ പ്രോജക്ട് ഓഫീസർ ഷീനാമോൾ ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ(സ്പെഷ്യൽ ഗ്രേഡ്) എ.വി ജിഷ ക്വിസ് മത്സരം നിയന്ത്രിച്ചു. കൂട്ടാർ എൻ.എസ്.എസ്. ഹൈ …

ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി തൊടുപുഴയിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു Read More »