കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻ്ററി സ്‌കൂളിൽ ആന്റി ഡ്രഗ്‌സ് ആർമിയുടെ പ്രവർത്തന ഉദ്ഘാടനം നാളെ
തൊടുപുഴ: കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻ്ററി സ്‌കൂളിലെ ഭാരത് സ്കൗട്ട്‌സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾതല യൂണിറ്റ് ക്യാമ്പിൽ ആനുകാലിക പ്രാധാന്യമുള്ള രണ്ട് പുതിയ പ്രോജക്ടുകൾക്ക് തുടക്കമിടുകയാണ്. ലഹരി വിരുദ്ധ നവകേരളം പദ്ധതിയുടെ ഭാഗമായി ആന്റി ഡ്രഗ്‌സ് ആർമിയുടെ പ്രവർത്തന ഉദ്ഘാടനം നാളെ വൈകിട്ട് 5 മണിക്ക് തൊടുപുഴ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മൻസൂർ ഒ.എച്ച് നിർവഹിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്‌കൂൾ മാനേജർ വെരി. റവ. ഫാദർ ജോസഫ് മുണ്ടുനടയിൽ …