VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Author name: vbc news

പാക് വിമാനങ്ങൾക്കുള്ള നിയന്ത്രണം തുടർന്ന് ഇന്ത്യ

ന്യൂഡൽഹി: വ്യോമപാത അടച്ചത് ഒക്‌ടോബർ 24 വരെ നീട്ടി ഇന്ത്യ. പാക് വിമാനങ്ങൾക്കുള്ള നിയന്ത്രണമാണ് തുടരുക. പാക്കിസ്ഥാനും വ്യോമപാത അടച്ചിടുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെയും നടപടി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് നടപടി തുടങ്ങിയത്. ഇരു രാജ്യങ്ങളും വ്യോമാതിർത്തി അടച്ചിരിക്കുന്നത് ആറാം മാസത്തിലേക്ക് കടക്കുകയാണ്. ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമപാതയിൽ പ്രവേശനമില്ലെന്ന് ഏപ്രിൽ 30 ന് ഇന്ത്യ വ്യക്തമാക്കി. പിന്നീട് ജൂലൈ 24 …

പാക് വിമാനങ്ങൾക്കുള്ള നിയന്ത്രണം തുടർന്ന് ഇന്ത്യ Read More »

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്

ന്യൂയോർക്ക്: പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്. ഐക്യരാഷ്ട്ര സഭയിലാണ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പിന്തുണ അറിയിച്ചത്. സമാധാനവും സുരക്ഷയും കൈകോർത്ത് നിൽക്കുന്ന രണ്ട് രാഷ്ട്രങ്ങളായി ഇസ്രയേലും പലസ്തീനും മാറണമെന്നും മാക്രോൺ അഭിപ്രായപ്പെട്ടു. സമാധാനത്തിനുള്ള സമയം വന്നിരിക്കുന്നു, ഇനിയും കാത്തിരിക്കാനാവില്ല, ഹമാസ് തടവിലാക്കിയ 48 ബന്ദികളെ മോചിപ്പിക്കണം. യുദ്ധം, ബോംബാക്രമണം, കൂട്ടക്കൊലകൾ, കുടിയിറക്കൽ എന്നിവ നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മാക്രോൺ പറഞ്ഞു. ഇതോടെ 150 ലേറെ രാജ്യങ്ങളാണ് പലസ്തീൻ രാഷ്ട്രത്തിന് പിന്തുണയുമായെത്തിയത്. ദ്വിരാഷ്ട്രാ വാദം ഉയർത്തി ഫ്രാൻസിൻറെയും സൗദി …

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ് Read More »

സൈബർ ആക്രമണ കേസിൽ മുൻകൂർ ജാമ്യം തേടി ഒന്നാം പ്രതി ഗോപാലകൃഷ്ണൻ

കൊച്ചി: സി.പി.എം വനിതാ നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ മുൻകൂർ ജാമ്യം തേടി ഒന്നാം പ്രതി ഗോപാലകൃഷ്ണൻ. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരാവില്ല. ഗോപാലകൃഷ്ണൻ ഒളിവിലാണെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. തിങ്കളാഴ്ച ഗോപാലകൃഷ്ണൻറെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണ സംഘം അദ്ദേഹത്തിൻറെ ഫോൺ അടക്കം പിടിച്ചെടുത്തിരുന്നു. യൂട്യൂബർ‌ ഷാജഹാൻറെ വീട്ടിലും സംഘം പരിശോധന നടത്തുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഷാജഹാൻ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവുമോ എന്നതിൽ …

സൈബർ ആക്രമണ കേസിൽ മുൻകൂർ ജാമ്യം തേടി ഒന്നാം പ്രതി ഗോപാലകൃഷ്ണൻ Read More »

നെടുങ്കണ്ടം ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ മൂന്ന് കെഎസ്ആര്‍ടിസി ബസുകൾ ഫ്‌ളാഗ് ഓഫ് ചെയ്തു.

ഇടുക്കി: നെടുങ്കണ്ടം ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ മൂന്ന് കെഎസ്ആര്‍ടിസി ബസുകളുടെ ഫ്‌ളാഗ് ഓഫ് എം.എം മണി എംഎല്‍എ നിര്‍വഹിച്ചു. രണ്ട് സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസും ഒരു ഫാസ്റ്റ് പാസഞ്ചറും ആണ് അനുവദിച്ചത്. സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസ് നെടുങ്കണ്ടം- കണ്ണൂര്‍ – ചെറുപുഴ സര്‍വീസും, ഫാസ്റ്റ് പാസഞ്ചര്‍ നെടുങ്കണ്ടം – തിരുവനന്തപുരം സര്‍വീസുമാണ് നടത്തുന്നത്. ഈ റൂട്ടുകളില്‍ പുതിയ ബസ് സര്‍വീസ് നടത്തുമെങ്കിലും സമയത്തിലും ഷെഡ്യൂളുകളിലും മാറ്റമുണ്ടാകില്ല. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്യാം. വീഡിയോ, …

നെടുങ്കണ്ടം ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ മൂന്ന് കെഎസ്ആര്‍ടിസി ബസുകൾ ഫ്‌ളാഗ് ഓഫ് ചെയ്തു. Read More »

ജി.എസ്.റ്റി നിരക്ക് പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: ആഭ്യന്തര വിപണിക്ക് പുതിയ ഊർജം നൽകി രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) ഇളവ് പ്രാബല്യത്തില്‍. അടുക്കള സാമഗ്രികൾ മുതൽ വാഹനവും മരുന്നും ഇലക്‌ട്രോണിക് ഉത്പന്നങ്ങളുമടക്കം 375ഓളം ഇനങ്ങളുടെ നികുതിയിൽ തിങ്കളാഴ്ച മുതൽ ഗണ്യമായ കുറവുണ്ടാകും. ജിഎസ്ടി ഏർപ്പെടുത്തിയ 2017 ജൂലൈ മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന 5%, 12%, 18%, 28% എന്നീ നാലുസ്ലാബുകൾ നവരാത്രി ഉത്സവകാലം തുടങ്ങുന്ന തിങ്കളാഴ്ച മുതല്‍ രണ്ടായി ചുരുങ്ങും. 5%, 18% എന്നിങ്ങനെയാണ് ഇനിയുള്ള സ്ലാബുകൾ. നിത്യോപയോഗ സാധനങ്ങള്‍ 5% സ്ലാബിലാണ്. …

ജി.എസ്.റ്റി നിരക്ക് പ്രാബല്യത്തിൽ Read More »

സ്ത്രീയുടെ സ്വർണ്ണമാല മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതികളെ പിടികൂടി

ഇടുക്കി: വെൺമണിയിൽ സ്ത്രീയുടെ സ്വർണ്ണമാല മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതികളെ പിടികൂടി. കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ പരിധിയിലെ വെൺമണി ഭാഗത്ത് വച്ച് കഴിഞ്ഞ ദിവസമാണ് വ്യാജ നമ്പർ പതിച്ച സ്കൂട്ടറിലെത്തിയ പ്രതികൾ കവർച്ച നടത്തിയത്. കമ്പംമെട്ട് സ്വദേശി വീരാളശേരിയിൽ അമൽ സജി (24), ചേർത്തല അന്ധകാരനഴി സ്വദേശി കാട്ടുങ്കതയ്യിൽ ലിഖിൻ ഇഗ്നേഷ്യസ് (24) എന്നിവരാണ് പ്രതികൾ. ഇടുക്കി ഡി.വൈ.എസ്.പി രാജൻ കെ അരമനയുടെ നിർദ്ദേശാനുസരണം കഞ്ഞിക്കുഴി എസ്.ഐ താജുദ്ദീൻ അഹമ്മദ്, സജീവ് മാത്യു സീനിയർ സി.പി.ഒ ഷെരീഫ് …

സ്ത്രീയുടെ സ്വർണ്ണമാല മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതികളെ പിടികൂടി Read More »

തൊടുപുഴ ശ്രീകൃഷ്ണ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ചു

തൊടുപുഴ: ശ്രീകൃഷ്ണ റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഓണ സന്ധ്യയെന്ന പേരിൽ ഓണാഘോഷം നടത്തി. തൊടുപുഴ ശ്രീകൃഷ്ണ റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം ഗായത്രി ഓഡിറ്റോറിയത്തിൽ പ്രസിഡണ്ട് ജയചന്ദ്രന്റെ അധ്യക്ഷതയിൽ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ ദീപക് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജയലക്ഷ്മി ഗോപൻ ഓണ സന്ദേശം നൽകി. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ ആര്യ ജയശങ്കർ, ശ്രീപാർവ്വതി അനിൽ എന്നിവർക്ക് ഡോക്ടർ മൈത്രയി ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് സമ്മാനിച്ചു. മത്സര വിജയികൾക്ക് ചെയർമാൻ സമ്മാനങ്ങൾ നൽകി …

തൊടുപുഴ ശ്രീകൃഷ്ണ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ചു Read More »

പൊതുവിദ്യാഭ്യാസ പരിവർത്തന യാത്രക്ക് നാളെ കോതമംഗലത്ത് സ്വീകരണം നൽകും

കോതമംഗലം: കാസർഗോഡ് നിന്ന് കെ പി എസ് ടി എ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പൊതുവിദ്യാഭ്യാസ പരിവർത്തന സന്ദേശ യാത്ര “മാറ്റൊലി” 23ന് ജില്ലയിൽ പ്രവേശിക്കും. ഉച്ചക്ക് 2-ന് കോതമംഗലത്ത് എത്തിച്ചേരുന്ന ജാഥക്ക് മിനി സിവിൽ സ്റ്റേഷനിൽ കെ പി സി സി, ഡി സി സി ഭാരവാഹികൾ , സർവീസ് സംഘടനാ നേതാക്കൾ, പെൻഷൻ സംഘടനകൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ ചേർന്ന് വിപുലമായ സ്വീകരണം നൽകും. എൽദോസ് കുന്നപ്പിള്ളി എം എൽ എ സ്വീകരണ സമ്മേളനം …

പൊതുവിദ്യാഭ്യാസ പരിവർത്തന യാത്രക്ക് നാളെ കോതമംഗലത്ത് സ്വീകരണം നൽകും Read More »

വിമാനത്തിനുള്ളിൽ എലി കയറിയതിനെ തുടർന്ന് ഇൻഡിഗോ ഫ്ലൈറ്റ് മൂന്ന് മണിക്കൂർ വൈകി

കാൺപുർ: യാത്രക്കാർ എലിയെ കണ്ടതിനെത്തുടർന്ന് മൂന്നു മണിക്കൂറോളം വൈകി ഇൻഡിഗോ ഫ്ലൈറ്റ്. കാൺപുർ വിമാനത്താവളത്തിൽ നിന്ന് വിമാനം യാത്ര തുടങ്ങുന്നതിനു തൊട്ടു മുൻപായാണ് യാത്രക്കാർ വിമാനത്തിൽ എലിയെ കണ്ടതായി പരാതിപ്പെട്ടത്. ഡൽഹിയിലേക്കുള്ള വിമാനത്തിൽ 140 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ക്യാബിൻ ക്രൂവിനെ വിവരമറിയിച്ചതോടെ വിമാനത്തിൽ നിന്ന് യാത്രക്കാരെയെല്ലാം ഇറക്കി പരിശോധന നടത്തി. ഒന്നര മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് എലിയെ പിടിക്കാനായത്. വൈകിട്ട് 4.10 ന് ഡൽഹിയിൽ എത്തേണ്ടിയിരുന്ന വിമാനം എലി കാരണം മൂന്നു മണിക്കൂറോളം വൈകി വൈകിട്ട് 7.16നാണ് …

വിമാനത്തിനുള്ളിൽ എലി കയറിയതിനെ തുടർന്ന് ഇൻഡിഗോ ഫ്ലൈറ്റ് മൂന്ന് മണിക്കൂർ വൈകി Read More »