VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Author name: vbc news

ആലപ്പുഴ ഷാൻ വധക്കേസിലെ നാല് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം നൽകി

ആലപ്പുഴ: ഷാൻ വധക്കേസിൽ നാല് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പ്രതികൾക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്,വിഷ്ണു എന്നിവർക്കാണ് ജാമ്യം നൽകിയത്. 2021ൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ അഡ്വ കെ.എസ്. ഷാനിനെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്. ആർഎസ്എസ് ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ.

റോഡ് തകർന്നു; പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

കൊച്ചി: പാലിയേക്കര ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടി ഹൈക്കോടതി. ആദ്യം റോഡ് നന്നാക്കിയിട്ട് വരൂ, എന്നിട്ട് ടോൾ പിരിക്കാം എന്നായിരുന്നു കോടതിയുടെ പരാമർശം. ഒരാഴ്ച മുൻപ് നിർമിച്ച മുരിങ്ങൂർ സർവീസ് റോഡ് ഞായറാഴ്ച തകർന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമർശം. ടോൾ പിരിവ് തിങ്കളാഴ്ച മുതൽ അനുവദിക്കാനിരിക്കെയാണ് റോഡ് തകർന്നത്. ഇതോടെ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി നീട്ടുകയായിരുന്നു. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.