മഞ്ചാടി കലോത്സവം സമാപിച്ചു
ഇടുക്കി: കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന മഞ്ചാടി വർണ്ണത്തുമ്പി ബാല കലോത്സവം സമാപിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്തിലെ 30 അംഗൻവാടികളിൽ നിന്നും പങ്കെടുത്ത 600 ലേറെ കുരുന്നുകളാണ് കലോത്സവത്തിൽ മാറ്റുരച്ചത്. 30 അങ്കണവാടികളിലെ കുട്ടികൾക്ക് പുറമേ അംഗനവാടികളിൽ രൂപം കൊടുത്തിട്ടുള്ള 30 ബാലസഭകൾ,39 ടീനേജ് ക്ലബ്ബുകൾ എന്നിവയിൽ നിന്നുള്ള കുട്ടികളും കലോത്സവത്തിൽ പങ്കാളികളായി. ഫ്രീ സ്കൂൾ,ബാലസഭ, ടീനേജ് എന്നീ മൂന്ന് സെക്ഷനുകൾ ആയി ട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. തങ്കമണി പാരിഷ്ഹാൾ,എൽ പി സ്കൂൾ, എന്നിവിടങ്ങളിൽ തയ്യാറാക്കിയ 4 സ്റ്റേജുകളിലായിട്ടാണ് മത്സരങ്ങൾ …