VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Author name: vbc news

സ്വർണപ്പാളി വിവാദം; സ്പോൺസർമാരുടെ പശ്ചാത്തലം പരിശോധിക്കും

പത്തനംതിട്ട: സ്വർണപ്പാളി വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ പുതിയ നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിലെത്തുന്ന എല്ലാ സ്പോൺസർമാരുടെയും പശ്ചാത്തലം പരിശോധിക്കാനാണ് തീരുമാനം. ഇതിന് ശേഷമാവും ഇനി സ്പോൺസർഷിപ്പുകൾ നൽകുക. ഈ അനുഭവം ഒരു പാഠമാണെന്നും സ്പോൺസർമാരില്ലാതെ മുന്നോട്ട് പോവാൻ കഴിയാത്ത സാഹചര്യമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ഒരോരുത്തരുടെ പശ്ചാത്തലം വിജിലൻസ് അന്വേഷിക്കുമെന്നും പറഞ്ഞ പ്രശാന്ത് തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവിട്ട അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും പറഞ്ഞു.

ഗാസയിലെ സമാധാന പദ്ധതി; ഈജിപ്തിൽ നടന്ന ഒന്നാം ഘട്ട ചർച്ചകൾ അവസാനിച്ചു

കയ്റോ: ഗാസയിലെ സമാധാന പദ്ധതി സംബന്ധിച്ച് ഈജിപ്തിൽ നടന്ന ഒന്നാം ഘട്ട ചർച്ചകൾ അവസാനിച്ചു. ചർച്ച വിജയമായിരുന്നെന്നാണ് വിവരം. ഗാസയിൽ ആരംഭിച്ച യുദ്ധത്തിന് ചൊവ്വാഴ്ച 2 വർഷം തികയുമ്പോഴാണ് ചർച്ചകൾ നടന്നത്. യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതയിൽ ഈജിപ്തിൻറെയും ഖത്തറിൻറെയും മധ്യസ്ഥതയിലാണ് ചർച്ച നടക്കുന്നത്. ബന്ദികളുടെ മോചനം, പലസീൻ തടവുകാരുടെ കൈമാറ്റം എന്നിവയാണ് ആദ്യ ഘട്ടത്തിലെ ചർച്ച. ബന്ദികളുടെ മോചനമാണ് ഇസ്രയേലിൻറെ അജണ്ട. ബന്ദികളുടെയും പലസീൻ കാരുടെയും കൈമാറ്റത്തിനൊപ്പം ഇസ്രയേലിൻറെ …

ഗാസയിലെ സമാധാന പദ്ധതി; ഈജിപ്തിൽ നടന്ന ഒന്നാം ഘട്ട ചർച്ചകൾ അവസാനിച്ചു Read More »

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലുകൾ വേണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

കൊച്ചി: സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡുകൾക്കെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം മുഖ മാസിക യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. ദേവസ്വം ക്ഷേത്രങ്ങളിൽ ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെട്ട ഗൂഢസംഘം വിളയാടുന്നു. ദേവസ്വം ഭരണത്തിൽ നടക്കുന്നത് കെട്ടകാര്യങ്ങളെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സമ്പന്നരായ ഭക്തരിൽ നിന്ന് സൂത്രപ്പണികളിലൂടെ പണം തട്ടുന്ന ദേവസ്വം ജീവനക്കാരും ഇടനിലക്കാരുമുൾപ്പെടുന്ന ഗൂഢസംഘങ്ങൾ പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളിൽ വിളയാടുകയാണെന്നതാണ് വസ്തുത. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം എന്നിങ്ങനെ കേരളത്തിൽ സ്വയംഭരണാവകാശമുള്ള അഞ്ച് ദേവസ്വം …

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലുകൾ വേണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ Read More »

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയർമാനായി പ്രകാശ് രാജിനെ നിയമിച്ചു

തിരുവനന്തപുരം: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയോഗിച്ചു. നടനും സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവുമായ പ്രകാശ് രാജാണ് ജൂറി ചെയർമാൻ. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ പ്രാഥമിക വിധി നിർണയ സമിതിയിലെ രണ്ടു സബ് കമ്മിറ്റികളുടെ ചെയർമാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ്, ഡബ്ബിംഗ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകൻ, …

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയർമാനായി പ്രകാശ് രാജിനെ നിയമിച്ചു Read More »

ട്രെഡ്മില്ലിൽ നിന്ന് വീണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരുക്ക്

തിരുവനന്തപുരം: ട്രെഡ്മില്ലിൽ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരിക്കേറ്റു. സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചാൽ വീഴാനും പരിക്കു പറ്റാനുമുള്ള സാധ്യത കൂടുതലാണെന്നും തൻറെ ചിത്രം പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ കുറിച്ചു. തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. ഫെയ്സ്ബുക്ക് പേസ്റ്റ് ഇങ്ങനെ: “”തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു. ട്രെഡ് …

ട്രെഡ്മില്ലിൽ നിന്ന് വീണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരുക്ക് Read More »

രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേർ മരിച്ചു

ജയ്പുർ: രാജസ്ഥാനിൽ ആശുപത്രിയിലെ ട്രോമ ഐസിയുവിൽ ഉണ്ടായ തീപിടിത്തത്തിൽ 8 മരണം. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അപകട സമയത്ത് 11 രോഗികളായിരുന്നു ഐസിയുവിലുണ്ടായിരുന്നത്. ന്യൂറോ ഐസിയു വാർഡിന്റെ സ്റ്റോർ റൂമിൽനിന്ന് രാത്രി 11.20ഓടെ തീപടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് വിവരം. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.

രാഷ്‌ട്രപതി ദ്രൗപദി മുർമു 22ന് ശബരിമലയിൽ ദർശനം നടത്തും

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമു ഈ മാസം 22ന് ശബരിമലയിൽ എത്തും. തുലാമാസ പൂജയുടെ അവസാന ദിനമാണു രാഷ്‌ട്രപതി സന്നിധാനത്തെത്തുന്നത്. ദർശനം നടത്തി അന്നു തന്നെ മലയിറങ്ങുന്ന രാഷ്‌ട്രപതി രാത്രി തിരുവനന്തപുരത്തെത്തും. 24 വരെ രാഷ്‌ട്രപതി കേരളത്തിലുണ്ടാകും. 22ന് ഉച്ചയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങുന്ന രാഷ്‌ട്രപതി ഹെലികോപ്റ്ററിൽ നിലയ്ക്കലിലെത്തും. തുടർന്നാണു ശബരിമലയിലേക്കു പോകുക. 16നാണു തുലാമാസ പൂജയ്ക്കായി ശബരിമല നടതുറക്കുന്നത്. രാഷ്‌ട്രപതി ഈ മാസം ശബരിമല ദർശനത്തിന് എത്തുമെന്ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമ വേദിയിൽ ‌ …

രാഷ്‌ട്രപതി ദ്രൗപദി മുർമു 22ന് ശബരിമലയിൽ ദർശനം നടത്തും Read More »

ശക്തി ചുഴലിക്കാറ്റ്: മഹാരാഷ്ട്രയിലും ഗുജറാത്തിലും മുന്നറിയിപ്പ്

മുംബൈ: അറബിക്കടലിൽ രൂപപ്പെട്ട ശക്തി ചുഴലിക്കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മഹാരാഷ്ട്രയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഒക്റ്റോബർ നാലിനും ഏഴിനും ഇടയിൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്നും കരതൊടുമെന്നുമാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിലാണ് പ്രധാനമായും ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. തീരദേശ, ഉൾനാടൻ ജില്ലകളെ ഇത് …

ശക്തി ചുഴലിക്കാറ്റ്: മഹാരാഷ്ട്രയിലും ഗുജറാത്തിലും മുന്നറിയിപ്പ് Read More »