ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി മുഹമ്മദ് ഫൈസലിനെ തിരഞ്ഞെടുത്തു
ഇടുക്കി: ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ഇടവെട്ടി സ്വദേശി മുഹമ്മദ് ഫൈസലിനെ തിരഞ്ഞെടുത്തു. കളക്ടറേറ്റിലെ സാമ്പത്തിക സ്ഥിതി വിവരകണക്ക് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ സ്പോർട്സ് കൗൺസിൽ പ്രത്യേക പൊതുയോഗത്തിലാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഇതോടൊപ്പം വൈസ് പ്രസിഡന്റായി ജേക്കബ്ബ് ജോസഫ് പിണക്കാട്ട്, സംസ്ഥാന സ്പോർട്സ് കൗൺസിൽ നോമിനിയായി കെ.എൽ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.