VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ബിഹാർ എം.പി പപ്പു യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു

പറ്റ്ന: ബിഹാർ എം പി പപ്പു യാദവ് അറസ്റ്റിൽ. 1995ൽ ഗർ‌ഡനിബാഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഐപിസി 467(വ‍്യാജരേഖ ചമയ്ക്കൽ) പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നിശ്ചിയിച്ച തീയതിയിൽ കോടതിയിൽ ഹാജരാകാത്തതു മൂലമാണ് അറസ്റ്റെന്നാണ് പുറത്തു വരുന്ന വിവരം. സംസ്ഥാന സർക്കാരിനെയും പ്രധാനമന്ത്രിക്കുമെതിരേ വിമർശനം തുടരുന്ന സാഹചര‍്യത്തിലാണ് 1995ലെ കേസിൽ പപ്പു യാദവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പപ്പു യാദവിനെ ശനിയാഴ്ച തന്നെ കോടതിയിൽ ഹാജരാക്കും. പാർലമെന്‍റ് സെഷനു ശേഷം വീട്ടിലെത്തിയതായിരുന്നു എം പി. ഇതിനിടെയാണ് പൊലീസ് സംഘം മണ്ഡിരിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. പപ്പു യാദവിനെ അറസ്റ്റ് ചെയ്യുമെന്ന വിവരം അറിഞ്ഞതോടെ നിരവധി പ്രവർത്തകർ വീടിനു മുന്നിൽ തടിച്ചു കൂടിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *