VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Scrolling News

കൊങ്കൺ പാതയിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

മംഗലാപുരം: കൊങ്കൺ പാതയിലെ 38 ട്രെയിനുകളുടെ സമയക്രമത്തിൽ ചൊവ്വാഴ്ച മുതൽ മാറ്റം. ജൂൺ 15 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന മൺസൂൺ ടൈംടേബിൾ അവസാനിക്കുന്ന സാഹചര്യത്തിലാണിത്. സാധാരണഗതിയിൽ ഒക്റ്റോബർ 31 വരെയാണു മൺസൂൺ സമയക്രമം. ഇത്തവണ ഇതു നേരത്തേ അവസാനിപ്പിക്കുകയായിരുന്നു. ഇതുപ്രകാരം ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം സെൻട്രൽ രാജധാനി, വെരാവൽ വീക്ക‍്‍ലി എക്സ്പ്രസ്, ഗാന്ധിധാം വീക്ക‍്‍ലി എക്സ്പ്രസ്, ഓഖ ബൈ വീ‍ക്ക‍്‍ലി എക്സ്പ്രസ്, ഭാവ്നഗർ വീക്ക‍്‍ലി എക്സ്പ്രസ്, മരുസാഗർ വീക്ക‍്‍ലി എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഉൾപ്പെടെ ട്രെയ്‌നുകൾ …

കൊങ്കൺ പാതയിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം Read More »

ആശ വർക്കർമാർ 22ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചു

തിരുവനന്തപുരം: സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് എട്ട് മാസത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബുധനാഴ്ച മാർച്ച് ചെയ്യും. ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്. ഇതിനായി വിപുലമായ തയാറെടുപ്പാണ് സമരത്തിലുള്ള ആശ വർക്കർമാർ സംസ്ഥാനത്തുടനീളം നടത്തുന്നത്. ആരോഗ്യ കേന്ദ്രങ്ങളിൽ ആശമാരുടെ യോഗം, പ്രാദേശികതലത്തിൽ പോസ്റ്റർ പ്രചരണം, ജില്ലാതല പ്രചരണ റാലികൾ എന്നിവയ്ക്കൊപ്പം തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച ആയിരം പ്രതിഷേധ സദസുകളും …

ആശ വർക്കർമാർ 22ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചു Read More »

പിഎം ശ്രീയുടെ ഭാഗമാകേണ്ടെന്ന് ചൂണ്ടിക്കാട്ടി എഐഎസ്എഫ് വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻറെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയുടെ ഭാഗമാകേണ്ടെന്ന് ചൂണ്ടിക്കാട്ടി എഐഎസ്എഫ് വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ചു. ദേശീയ വിദ‍്യാഭ‍്യാസ നയം ഒളിച്ചു കടത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ആർഎസ്എസിൻറെ വിഭജന രാഷ്ട്രീയം നടപ്പാക്കാനാണ് പിഎം ശ്രീയെന്നും കത്തിൽ ആരോപിക്കുന്നു. സംസ്ഥാനത്തിൻറെ അധികാരത്തിൽ കൈ കടത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കത്തിൽ പറയുന്നു. നേരത്തെ പിഎം ശ്രീയെ എതിർത്ത് സിപിഐ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എഐഎസ്എഫും വിമർശനം നടത്തിയിരിക്കുന്നത്.

നടൻ ഗോവർധൻ അസ്രാനി അന്തരിച്ചു

മുംബൈ: നടൻ ഗോവർധൻ അസ്രാനി(84) വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് അന്തരിച്ചു. സംസ്‌കാരം നടത്തിയ ശേഷമാണ് അസ്രാനിയുടെ മരണവാർത്ത പുറത്ത് വിട്ടത്. തിങ്കളാഴ്ച വൈകിട്ട് നാലിന് ആയിരുന്നു അന്ത്യം. സാന്താക്രൂസ് ശ്മ്ശാനത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. നീണ്ട അഞ്ച് പതിറ്റാണ്ട് കാലം സിനമയിലും സീരിയലിലും സജീവമായിരുന്ന അദ്ദേഹം ചില സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്. ഷോലെയിൽ പൊലീസ് ഓഫിസറായി ശ്രദ്ധ പിടിച്ചു പറ്റിയ അദ്ദേഹം 1970-80 കാലഘട്ടത്തിൽ മാത്രം ഇരുനൂറിലേറെ സിനിമകളുടെ ഭാഗമായി. സംവിധായകൻ പ്രിയദർശൻ ഹിന്ദിയിലൊരുക്കിയ ചിത്രങ്ങളിലെല്ലാം …

നടൻ ഗോവർധൻ അസ്രാനി അന്തരിച്ചു Read More »

ശബരിമല സന്ദർശനത്തിനായി രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ എത്തും

തിരുവനന്തപുരം: നാലു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു ചൊവ്വാഴ്ച എത്തും. ഉച്ചയ്ക്കു രണ്ടരയോടെ പ്രത്യേക വിമാനത്തിൽ തലസ്ഥാനത്തെത്തുന്ന അവർ രാജ്ഭവനിലായിരിക്കും താമസിക്കുക. ശബമരിമല ദർശനമാണ് മുഖ്യ കാര്യപരിപാടി. ബുധനാഴ്ച രാവിലെ ഹെലികോപ്റ്ററിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, അദ്ദേഹത്തിൻറെ പത്നി എന്നിവർക്കൊപ്പം നിലയ്ക്കലേയ്ക്കു പോകും. അവിടെ നിന്ന് വാഹനത്തിൽ പമ്പയിലെത്തി ഗണപതീക്ഷേത്ര ദർശനം നടത്തി കെട്ടുനിറച്ച ശേഷം വനം വകുപ്പിൻറെ പ്രത്യേക ഫോഴ്സ് ഗൂർഖ വാഹനത്തിൽ സന്നിധാനത്തേക്ക്. തുടർന്ന് ആചാരപരമായി പതിനെട്ടാം പടി ചവിട്ടി …

ശബരിമല സന്ദർശനത്തിനായി രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ എത്തും Read More »

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാഹന ജാഥ സംഘടിപ്പിച്ചു

രാജാക്കാട്: മുല്ലക്കാനം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കുക,ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക,ഉപയോഗശൂന്യമായ മാലിന്യ നിർമ്മാണ പ്ലാന്റിന്റെ പ്രവർത്തനം പുനരാംഭിക്കുക,കുടിവെള്ള പദ്ധതിയിലെ അഴിമതി അവസാനിപ്പിക്കുക നിർമ്മാണം ആരംഭിച്ചു 5 വർഷമായിട്ടും പൂർത്തികരിക്കാത്ത പഞ്ചായത്ത് ഓഫിസ് നിർമ്മാണം എത്രയും പെട്ടന്ന് പൂർത്തികരിക്കുക, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങി, രാജാക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും വികസനമുരടപ്പിനും എതിരെയാണ് കുറ്റവിചാരണ വാഹന പ്രചരണ ജാഥാ സംഘടിപ്പിച്ചത്,രാജാക്കാട് പഴയവടുതിയിൽ നിന്നും ആരംഭിച്ച വാഹന പ്രചാരണ ജാഥയുടെ …

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാഹന ജാഥ സംഘടിപ്പിച്ചു Read More »

കല്ലാർ മാങ്കുളം റോഡിൽ വിനോദ സഞ്ചാരികളുമായി എത്തിയ മിനി ബസ് പാതയോരത്തേക്ക് മറിഞ്ഞ് അപകടം

ഇടുക്കി: കല്ലാർ മാങ്കുളം റോഡിൽ വിനോദ സഞ്ചാരികളുമായി എത്തിയ മിനി ബസ് പാതയോരത്തേക്ക് മറിഞ്ഞു. നിരവധി വിനോദ സഞ്ചാരികൾക്ക് പരിക്ക്. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമായിരുന്നു അപകടം നടന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാര സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.കല്ലാർ മാങ്കുളം റോഡിൽ വിരിപാറക്കും കൈനഗിരിക്കും ഇടയിലാണ് അപകടം സംഭവിച്ചത്. ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തേക്ക് തന്നെ മറിയുകയായിരുന്നു. അപകടം ഉണ്ടായ ഉടൻ പ്രദേശവാസികളുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി.വാഹനത്തിൽ ഉണ്ടായിരുന്ന …

കല്ലാർ മാങ്കുളം റോഡിൽ വിനോദ സഞ്ചാരികളുമായി എത്തിയ മിനി ബസ് പാതയോരത്തേക്ക് മറിഞ്ഞ് അപകടം Read More »

കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസർ അസോസിയേഷൻ മിഡ്സോൺ കോൺഫറൻസ് “മൈത്രി ’25” നടത്തി

തൊടുപുഴ: കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസർ അസോസിയേഷൻ മിഡ്സോൺ കോൺഫറൻസ് “മൈത്രി ’25” തൊടുപുഴ ഐ എം എ ഹാളിൽ വച്ച് നടത്തി. മിഡ് സോൺ വൈസ് പ്രസിഡൻ്റ് ഡോക്ടർ എ.ബി വിൻസെൻ്റിന്റെ അധ്യക്ഷതയിൽ നടത്തിയ ജനൽ ബോഡി യോഗം കെ ജി എം ഒ എ സംസ്ഥാന പ്രസിഡൻറ് ഡോ. സുനിൽ പി കെ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പ്രസിഡൻ്റ് ഡോക്ടർ അൻസൽ നബി സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടറി ഡോ ജോബിൻ …

കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസർ അസോസിയേഷൻ മിഡ്സോൺ കോൺഫറൻസ് “മൈത്രി ’25” നടത്തി Read More »

ന്യൂക്ലിയർ മെഡിസിനിൽ പി.ജി കേരളത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതാദ്യമായി ന്യൂക്ലിയർ മെഡിസിനിൽ പോസ്റ്റ് ഗ്രാജുവേറ്റ് സീറ്റുകൾ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് മെഡിക്കൽ കോളെജിനാണ് സീറ്റുകൾ അനുവദിച്ചത്. രാജ്യത്തെ സ്റ്റേറ്റ് മെഡിക്കൽ കോളെജുകളിൽ ആദ്യമായാണ് ന്യൂക്ലിയർ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. മലബാർ ക്യാൻസർ സെൻററിൽ റേഡിയേഷൻ ഓങ്കോളജിയിൽ പിജി സീറ്റുകൾ അനുവദിക്കപ്പെട്ടു. ന്യൂക്ലിയർ മെഡിസിനിലേയും റേഡിയേഷൻ ഓങ്കോളജിയിലേയും ഉൾപ്പെടെ പിജി സീറ്റുകൾ കേരളത്തിൻറെ കാൻസർ ചികിത്സാ രംഗത്തിന് കൂടുതൽ കരുത്തു പകരും. 81 പുതിയ മെഡിക്കൽ പിജി …

ന്യൂക്ലിയർ മെഡിസിനിൽ പി.ജി കേരളത്തിൽ Read More »

നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് ‌പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്ത് പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച ഗോവ, കാർവാർ (കർണാടക) തീരത്ത് ഐഎൻഎസ് വിക്രാന്തിൽ നാവികസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കുകയായിരുന്നു മോദി. ഓപ്പറേഷൻ സിന്ദൂറിലൂടെ ദിവസങ്ങൾക്കുള്ളിൽ പാക്കിസ്ഥാനെ മുട്ടു കുത്തിക്കാൻ ഇന്ത്യയുടെ ആദ്യ തദ്ദേശീയ എയർക്രാ്റ്റ് കാരിയർ ആയ ഐഎൻഎസ് വിക്രാന്തിന് കഴിഞ്ഞു. ഇന്ത്യൻ സൈന്യത്തിൻറെ കഴിവ് പ്രതിഫലിപ്പിക്കുകയാണ് ഐഎൻഎസ് വിക്രാന്ത് എന്നും മോദി കൂട്ടിച്ചേർത്തു. വളരെ മനോഹരമായൊരു ദിവസമാണിന്ന്, ഈ രംഗം ഓർമയിൽ സൂക്ഷിക്കപ്പെടും. ഒരു വശത്ത് സമുദ്രവും …

നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് ‌പ്രധാനമന്ത്രി നരേന്ദ്രമോദി Read More »