VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Scrolling News

കൊൽക്കത്ത ബലാത്സംഗക്കേസിൽ വഴിത്തിരിവ്

കോൽ‌ക്കത്ത: ദുർഗാപൂർ കൂട്ടബലാത്സംഗ കേസിൽ പുതിയ വഴിത്തിരിവ്. കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒരാൾ മാത്രമാണ് ബലാത്സംഗം ചെയ്തതെന്നും അത് പെൺകുട്ടിയുടെ സുഹൃത്തായ എംബിബിഎസ് വിദ്യാർഥിയാണെന്നുമാണ് പൊലീസ് കണ്ടെത്തൽ. തുടർന്ന് കൂട്ടബലാത്സംഗം ഒഴിവാക്കാനാണ് പൊലീസ് നീക്കം. ചൊവ്വാഴ്ച വൈകിട്ട് യുവതിയുടെ സഹപാഠി ആയ വസീഫ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമേ 5 പേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ആദ്യം മുതൽ തന്നെ സുഹൃത്തിൻറെ പേര് കേസുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്. സുഹൃത്തുമായി രാത്രി പുറത്തു പോയപ്പോൾ …

കൊൽക്കത്ത ബലാത്സംഗക്കേസിൽ വഴിത്തിരിവ് Read More »

കെനിയൻ മുൻ പ്രധാനമന്ത്രി റയീല ഒടിങ്ക അന്തരിച്ചു

എറണാകുളം: കെനിയൻ മുൻ പ്രധാനമന്ത്രി റയീല ഒടിങ്ക അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൂത്താട്ടുകുളം ശ്രീധരിയം ആശുപത്രിയിലായിരുന്നു അന്ത്യം. ആറ് ദിവസം മുൻപാണ് ഒടുങ്കെ കേരളത്തിലെത്തിയത്. ശ്രീധരിയം ആശുപത്രിയിൽ ചികിത്സക്കായാണ് കേരളത്തിലേക്കെത്തിയത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.

പേരാമ്പ്രയിലെ സംഘർഷത്തിൽ യു.ഡി.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തെ തുടർന്ന് യുഡിഎഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഫോടക വസ്തു പൊലീസിനു നേരെയെറിഞ്ഞുവെന്ന കേസിലാണ് 7 യുഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ചിൽ‌ ഷാഫി പറമ്പിൽ എംപിക്ക് ഉൾപ്പടെ പരുക്കേറ്റിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പേരാമ്പ്ര സികെജി കോളെജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫും എൽഡിഎഫും തമ്മിൽ തർക്കമുണ്ടായത്. പേരാമ്പ്ര സികെജി കോളെജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു ചെയർമാൻ സ്ഥാനം സ്വന്തമാക്കിയിരുന്നു. തൊട്ടു പിന്നാലെ ‍യുഡിഎഫ് നടത്തിയ ആഘോഷ പ്രകടനം പൊലീസ് …

പേരാമ്പ്രയിലെ സംഘർഷത്തിൽ യു.ഡി.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു Read More »

ജയ്ഹിന്ദ് സാഹിത്യ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

തൊടുപുഴ: ഇടുക്കി തൊടുപുഴ മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി ഏർപ്പെടുത്തിയ പ്രഥമ ജയ് ഹിന്ദ് സാഹിത്യ പുരസ്കാരത്തിന് കവി ദിവാകരൻ വിഷ്ണുമംഗലം അർഹനായി. 15000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ചോറ്റുപാഠം എന്ന കവിതാ സമാഹാരത്തിനാണ് ലഭിച്ചത്. കാസർകോട് സ്വദേശിയായ ദിവാകരൻ്റെ 12 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി.റ്റി കുമാരൻ സ്മാരക പുരസ്കാരം, മഹാകവി കുട്ടമത്ത് അവാർഡ്, കേരള സാഹിത്യ അക്കാദമി കനകശ്രീ എന്റോവ്മെൻറ് അവാർഡ്, വൈലോപ്പിള്ളി അവാർഡ്, ഇടശ്ശേരി അവാർഡ്, എൻ.വി.കൃഷ്ണവാരിയർ പുരസ്ക്കാരം, അബുദാബി ശക്തി …

ജയ്ഹിന്ദ് സാഹിത്യ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന് Read More »

അയ്യപ്പ സംഗമത്തിൻ്റെ ചെലവ് വിവരങ്ങൾ പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൻ്റെ ചെലവ് വിവരങ്ങൾ പുറത്തു വിടണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒറ്റ ദിവസത്തെ പരിപാടിക്കു വേണ്ടി എട്ടു കോടി രൂപ ചെലാവായതിൻറെ ലോജിക്ക് പിടികിട്ടുന്നില്ലെന്നും ഇത്ര ഭീമമായ തുക ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോയെന്നും അദ്ദേഹം ചോദിച്ചു. ഏതൊക്കെ ഇനത്തിലാണ് പണം ചെലവായതെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ഇതിൽ ഭൂരിപക്ഷം വേണ്ടപ്പെട്ടവർക്കുള്ള കമ്മിഷനാണെന്നും ഇത് അടിമുടി കമ്മിഷൻ സർക്കാരാണെന്നും ചെന്നിത്തല ആരോപിച്ചു.

അതൃപ്തി പ്രകടമാക്കി യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം ലഭിച്ച അബിൻ വർക്കി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതൃ‌പദവികൾ പ്രഖ്യാപിച്ചതിനു പിന്നാലെ ഗ്രൂപ്പ് തർക്കം മുറുകുന്നു. ദേശീയ സെക്രട്ടറി സ്ഥാനം ലഭിച്ച അബിൻ വർക്കി അതൃപ്തി പരസ്യമായി പ്രകടമാക്കി. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും പക്ഷേ സംസ്ഥാനതലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെടുമെന്നുമാണ് അബിൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. ഒ.ജെ. ജനീഷിനെയാണ് അധ്യക്ഷനായി നിയമിച്ചത്. ഇതിനുപിന്നാലെയാണ് ഗ്രൂപ്പ് പോര് പുറത്തു വന്നിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയതു കൊണ്ടു തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം ലഭിക്കുമെന്നായിരുന്നു അബിൻറെ പ്രതീക്ഷ. കോൺഗ്രസ് ഐ …

അതൃപ്തി പ്രകടമാക്കി യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം ലഭിച്ച അബിൻ വർക്കി Read More »

സ്വർണ വില ഉയർന്നു

തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സ്വർണവില. ചൊവ്വാഴ്ച പവന് 2400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 91,960 രൂപയായി. ഗ്രാമിന് 300 രൂപ വർധിച്ച് 11,795 രൂപയാണ് വില. ഒന്നര മാസത്തിനിടെ 16,000 രൂപയുടെ വ്യത്യാസമാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഒരുട്രോയ് ഔൺസ് സ്വർണത്തിന് 4,124.79 ഡോളറാണ് വില.

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെയാണ് സൈന‍്യം വധിച്ചത്. നിയന്ത്രണരേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. തെരച്ചിൽ തുടരുന്നതായി സൈന‍്യം വ‍്യക്തമാക്കി.

മാവോവാദിയെ മൂന്നാറിൽ നിന്ന് പിടികൂടി; ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ എൻ.ഐ.എ കണ്ടെത്തുകയായിരുന്നു

മൂന്നാർ: മൂന്നാറിൽ ഒളിവിൽ കഴിഞ്ഞ മാവോവാദിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥരേ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സഹൻ ടുട്ടിയാണ് അറസ്റ്റിലായത്. ഒരു വർഷത്തോളമായി ഇയാൾ ഭാര്യയുമായി ഗോഡാർവിള എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായി കഴിയുകയായിരുന്നു. 2021ലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ ആക്രമണം നടന്നത്. മാവോവാദി നേതാക്കളെ തെരഞ്ഞു കൊണ്ട് ലാഞ്ച വനമേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്ന ഝാർഖണ്ഡ് ജാഗ്വാറിലെ പ്രത്യേക സംഘത്തിൽപ്പെട്ട മൂന്നു ഉദ്യോഗസ്ഥരാണ് മാവോവാദികൾ നടത്തിയ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.

കോൺഗ്രസിൽ ഗ്രൂപ്പില്ലെന്ന് കെ മുരളീധരൻ

കാസർഗോഡ്: കോൺഗ്രസിനകത്ത് ഗ്രൂപ്പില്ലെന്ന് കെ മുരളീധരൻ. അധികാരത്തിൽ എങ്ങനെയെങ്കിലും തിരിച്ചെത്താൻ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പെന്നും അദ്ദേഹം ചോദിച്ചു. യൂത്ത് കോൺഗ്രസ് അധ‍്യക്ഷ സ്ഥാനത്തെ ചൊല്ലി വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് മുരളീധരൻ്റെ പ്രതികരണം. ഓരോ നേതാക്കൾക്കും ഓരോ അഭിപ്രായമാണെന്നും ജനാധിപത‍്യ പാർട്ടിയായതിനാൽ അഭിപ്രായ വ‍്യത‍്യാസം ഉണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എല്ലാ നേതാക്കളുമായി ആലോചിച്ച ശേഷമാണ് ഒ.ജെ ജനീഷിനെ ഹൈക്കമാൻഡ് യൂത്ത് കോൺഗ്രസ് അധ‍്യക്ഷനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻ്റുമാരായി തെരഞ്ഞെടുത്ത ജനീഷും അബിൻ വർക്കിയും യോഗ‍്യരായ ആളുകളെന്നും മുരളീധരൻ പറഞ്ഞു.