VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Scrolling News

കൊമ്പനാന ഗോകുലിന്‍റെ മരണത്തിൽ അന്വേഷണത്തിനൊരുങ്ങി ഗുരുവായൂർ ദേവസ്വം ബോർഡ്

ഗുരുവായൂർ: ആനക്കോട്ടയിലെ കൊമ്പൻ ഗോകുലിന്‍റെ മരണത്തിൽ അന്വേഷണത്തിനൊരുങ്ങി ഗുരുവായൂർ ദേവസ്വം ബോർഡ്. ആന ചരിയാൻ കാരണം പാപ്പാൻമാരുടെ ക്രൂര മർദനമാണെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡ് അന്വേഷണത്തിനൊരുങ്ങിയിരിക്കുന്നത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ മനോജ്, വിശ്വനാഥൻ എന്നിവർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ഇരുവരും വ‍്യാഴാഴ്ച പുന്നത്തൂർ കോട്ടയിലെത്തി വിവരങ്ങൾ‌ ശേഖരിക്കും. ആനയോട്ടത്തിൽ പലതവണ ജേതാവായിരുന്ന കൊമ്പൻ ഗോകുൽ ചരിയാൻ കാരണം ആന്തരിക ക്ഷതമേറ്റതാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പാപ്പാൻമാരുടെ ക്രൂര മർദനമുണ്ടായെന്ന് ആരോപണം ഉയർന്നതിനു പിന്നാലെ പാപ്പാൻമാരെ സസ്പെൻഡ് …

കൊമ്പനാന ഗോകുലിന്‍റെ മരണത്തിൽ അന്വേഷണത്തിനൊരുങ്ങി ഗുരുവായൂർ ദേവസ്വം ബോർഡ് Read More »

വി.എസ് അച്യുതാനന്ദന്‍റെ സഹോദരി അന്തരിച്ചു

അമ്പലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ സഹോദരി ആഴിക്കുട്ടി(95) അന്തരിച്ചു. വാർധക്യസഹജമായ പ്രശ്നങ്ങളെത്തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച പുലർച്ചെയാണ് മരണം. ഒരു വർഷമായി ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ടു കിടപ്പിലായിരുന്നു. വിഎസിന്‍റെ സഹോദരങ്ങളിൽ ജീവിച്ചിരുന്ന ഒരാളായിരുന്നു ആഴിക്കുട്ടി. ഓർമ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. വിഎസ് മരിച്ച വിവരം അറിയിച്ചെങ്കിലും ആഴിക്കുട്ടിക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഓണം ഉൾപ്പെടെയുളള ആഘോഷങ്ങൾക്ക് വിഎസ് വെന്തലത്തറയിലെ വീട്ടിലെത്തി ആഴിക്കുട്ടിയെ കാണാറുണ്ടായിരുന്നു. 2019 ലാണ് അവസാനമായി വിഎസ് ആഴിക്കുട്ടിയെ കാണാനായി എത്തിയത്. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ …

വി.എസ് അച്യുതാനന്ദന്‍റെ സഹോദരി അന്തരിച്ചു Read More »

തിരുവനന്തപുരത്ത് ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ കേസിൽ ഡോക്റ്ററുടെ മൊഴിയെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്റ്ററുടെ മൊഴിയെടുത്തു. കൻറോൺമെൻറ് പൊലീസാണ് ഡോക്റ്റർ രാജീവിൻറെ മൊഴിയെടുത്തത്. തനിക്ക് ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് ഡോക്റ്റർ മൊഴി നൽകിയിരിക്കുന്നത്. അനസ്തേഷ‍്യ വിഭാഗത്തിൻറെ ഉത്തരവാദിത്തമാണെന്നും ഡോക്റ്ററുടെ മൊഴിയിൽ പറയുന്നു. വിഷയത്തിൽ ആരുടെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്ന് കണ്ടെത്താനായി പ്രത‍്യേക മെഡിക്കൽ ബോർഡ് രൂപികരിക്കാനാണ് പൊലീസിൻറെ തീരുമാനം. തിരുവനന്തപുരം കട്ടാക്കട സ്വദേശി സുമയയാണ് 2023 മാർച്ച് 22 ന് തൈറേയ്ഡ് സംബന്ധമായ ശസ്ത്രക്രിയക്കായി തിരുവനന്തപുരം …

തിരുവനന്തപുരത്ത് ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ കേസിൽ ഡോക്റ്ററുടെ മൊഴിയെടുത്തു Read More »

പാലക്കാട് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അധ്യാപികയ്ക്കെതിരേ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

പാലക്കാട്: പല്ലൻചാത്തന്നൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം. അധ്യാപിക രാജിവയ്ക്കണമെന്നും അർജുന് നീതി കിട്ടണമെന്നും ആവശ്യവുമായാണ് വിദ്യാർഥികൾ പ്രതിഷേധവുമായി ഇറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ണാടി ഹയർ‌സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അർജുനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ യൂണിഫോം പോലും മാറ്റാതെയാണ് വിദ്യാർഥി മരിച്ചത്. ഇൻസ്റ്റഗ്രാമിൽ‌ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് പിന്നാലെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും ജയിലിലിടുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. അർജുനെ നിരന്തരം …

പാലക്കാട് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അധ്യാപികയ്ക്കെതിരേ പ്രതിഷേധവുമായി വിദ്യാർത്ഥികൾ Read More »

ശ്രീലങ്കൻ പ്രധാനമന്ത്രി ഡൽഹിയിലെത്തി, മോദിയുമായി കൂടിക്കാഴ്ച നടത്തും

ന‍്യൂഡൽഹി: ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര‍്യ ഡൽഹിയിലെത്തി. ത്രിദിന സന്ദർശനത്തിനു വേണ്ടിയാണ് ഹരിണി ഡൽഹിയിലെത്തിയത്. പ്രധാനമന്ത്രിയായതിനു ശേഷമുള്ള ഹരിണിയുടെ ആദ‍്യ ഇന്ത‍്യ സന്ദർശനം കൂടിയാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര‍്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയേക്കും. വ‍്യാപാരം, നിക്ഷേപം, വികസനം എന്നീ വിഷയങ്ങളും ചർച്ചയായേക്കുമെന്നാണ് വിവരം.

ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി മുഹമ്മദ് ഫൈസലിനെ തിരഞ്ഞെടുത്തു

ഇടുക്കി: ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ഇടവെട്ടി സ്വദേശി മുഹമ്മദ് ഫൈസലിനെ തിരഞ്ഞെടുത്തു. കളക്ടറേറ്റിലെ സാമ്പത്തിക സ്ഥിതി വിവരകണക്ക് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ സ്പോർട്സ് കൗൺസിൽ പ്രത്യേക പൊതുയോഗത്തിലാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഇതോടൊപ്പം വൈസ് പ്രസിഡന്റായി ജേക്കബ്ബ് ജോസഫ് പിണക്കാട്ട്, സംസ്ഥാന സ്പോർട്സ് കൗൺസിൽ നോമിനിയായി കെ.എൽ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.

രഹസ്യ വിവരങ്ങൾ ചോർത്തിയതിൻ്റെ പേരിൽ ഇന്ത്യൻ വംശജനായ യു.എസ് പ്രതിരോധ വിദഗ്ധനെ അറസ്റ്റ് ചെയ്തു

വാഷിങ്ടൺ: ഇന്ത്യൻ വംശജനായ യുഎസ് പ്രതിരോധ വിദഗ്ധൻ അറസ്റ്റിൽ. ദേശിയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ അനധികൃതമായി കൈവശം വച്ചതിന് വിദേശനയ പണ്ഡിതനും പ്രതിരോധ തന്ത്രജ്ഞനുമായ ആഷ്ലി ജെ. ടെല്ലിസാണ് അറസ്റ്റിലായത്. യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ കുറ്റകൃത്യമാണ് ടെല്ലിസിൻറെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് യുഎസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ദേശിയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ ടെല്ലിസ് സുരക്ഷിത സ്ഥാനങ്ങളിൽ നിന്ന് കടത്തിയതായും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും യുഎസ് അറ്റോർണി ഓഫിസ് ആരോപിക്കുന്നു. 64 …

രഹസ്യ വിവരങ്ങൾ ചോർത്തിയതിൻ്റെ പേരിൽ ഇന്ത്യൻ വംശജനായ യു.എസ് പ്രതിരോധ വിദഗ്ധനെ അറസ്റ്റ് ചെയ്തു Read More »

രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ സംഭവത്തിൽ ബി.ജെ.പി – ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

പാലക്കാട്: മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ‍്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെ ഡിവൈഎഫ്ഐ – ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് വഴി തടയുകയും വാഹനത്തിന് കേടുപാട് വരുത്താൻ ശ്രമിച്ചെന്നുമാണ് കേസ്. കഴിഞ്ഞ ദിവസമായിരുന്നു എംഎൽഎയെ പാലക്കാട് പിരാരിയിൽ വച്ച് ഡിവൈഎഫ്ഐ- ബിജെപി പ്രവർത്തകർ തടഞ്ഞത്. ഉദ്ഘാടനത്തിനെത്തിയ രാഹുലിൻറെ കാർ ഏറെ നേരം പ്രവർത്തകർ തടഞ്ഞു വച്ചതോടെ കാറിൽ നിന്നിറങ്ങി കാൽനടയായിട്ടാണ് എംഎൽഎ ഉദ്ഘാടന സ്ഥലത്തേക്കെത്തിയത്. തുടർന്ന് പരസ്പരം ഏറ്റുമുട്ടലുകളും കൈയാങ്കളിയുമുണ്ടായി.

രാജസ്ഥാനിൽ ബസിന് തീപിടിച്ച് 20 പേർ മരിച്ച സംഭവത്തിൽ കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു

ജയ്പൂർ: രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ 20 മരണം. ജോദ്ധ്പുരിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. എസി സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. 19 പേർ ബസിൽ വച്ച് തന്നെ വെന്ത് മരിച്ചു. ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. 57 പേരാണ് ബസിലുണ്ടായിരുന്നത്. നിരവധി കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ബസിൻറെ ഫ്രെയിമിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്നും അവ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. ബസിൻറെ പിന്നിൽ നിന്ന് വലിയ സ്ഫോടന ശബ്ദം കേട്ടതായും ഗ്യാസും …

രാജസ്ഥാനിൽ ബസിന് തീപിടിച്ച് 20 പേർ മരിച്ച സംഭവത്തിൽ കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു Read More »

ഡൽഹി കലാപക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഷർജീൽ ഇമാം ജാമ‍്യാപേക്ഷ പിൻവലിച്ചു

ന‍്യൂഡൽഹി: ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ‍്യാർഥി ഷർജീൽ ഇമാം ജാമ‍്യാപേക്ഷ പിൻവലിച്ചു. സുപ്രീം കോടതിയുടെ പരിഗണനയിൽ ജാമ‍്യാപേക്ഷയുള്ളതിനാൽ കീഴ്കോടതിയിൽ നൽകിയ ജാമ‍്യാപേക്ഷ പിൻവലിക്കുകയായിരുന്നു. ഷർജിലിൻറെ അഭിഭാഷകനാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടിയായിരുന്നു ഷർജിൽ ഇടക്കാല ജാമ‍്യം തേടി ഡൽഹി വിചാരണ കോടതിയെ സമീപിച്ചത്. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ ബഹദൂർഗഞ്ച് മണ്ഡലത്തിൽ മത്സരിക്കാനായിരുന്നു ഷർജീലിൻറെ തീരുമാനം. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ പ്രതിഷേധിച്ചതിനെത്തുടർന്ന് കഴിഞ്ഞ …

ഡൽഹി കലാപക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഷർജീൽ ഇമാം ജാമ‍്യാപേക്ഷ പിൻവലിച്ചു Read More »