VBC NEWS THODUPUZHA

Scrolling News

മൈസൂരിൽ പത്ത് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവച്ചു കീഴ്പ്പെടുത്തി

മൈസൂർ: ദസറ ആഘോഷത്തിനിടെ നാടോടി സംഘത്തിലെ പത്തു വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തിനെടുവിലെന്ന് പൊലീസ്. പ്രതിയായ മൈസൂരു സിദ്ധിലിംഗപുര സ്വദേശി കാർത്തികിനെ(31) പൊലീസ് വെടിവച്ചു കീഴ്പ്പെടുത്തി. മൈസൂരുവിലെ ദസറ ആഘോഷത്തിൽ ബലൂണുകളും കളിപ്പാട്ടങ്ങളും വിൽക്കാനെത്തിയതായിരുന്നു കുടുംബം. ബുധനാഴ്ചത്തെ വിൽപ്പനയ്ക്ക് ശേഷം കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ പുലർച്ചെ കാണാതാവുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്കും കവിളിലും കഴുത്തിനും പരുക്കേറ്റിരുന്നു. കുടുംബം നിന്നിരുന്ന സ്ഥലത്തെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസ് …

മൈസൂരിൽ പത്ത് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവച്ചു കീഴ്പ്പെടുത്തി Read More »

ഷാഫി പറമ്പിലിന് പരുക്കേറ്റത് പൊലീസിന്‍റെ ലാത്തി പ്രയോഗത്തിലൂടെ എന്നതിന് തെളിവുകൾ പുറത്ത്

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റത് പൊലീസിന്‍റെ ലാത്തിചാർജിലാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. എംപിയുടെ തലയ്ക്ക് അടിയേൽക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇതോടെ എംപിക്ക് പരുക്കേറ്റത് പൊലീസിന്‍റെ ലാത്തിചാർജിലല്ലെന്ന സിപിഎമ്മിന്‍റെയും പൊലീസിന്‍റെയും വാദമാണ് പൊളിയുന്നത്. വെള്ളിയാഴ്ച രാത്രി പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ പ്രകടനത്തിനു നേരേ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ മുഖത്തും കൈക്കും കാലിനും പരുക്കേറ്റ ഷാഫിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എംപിയുടെ മൂക്കിന്‍റെ 2 എല്ലുകൾ പൊട്ടിയിട്ടുണ്ട്. രാത്രി തന്നെ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. …

ഷാഫി പറമ്പിലിന് പരുക്കേറ്റത് പൊലീസിന്‍റെ ലാത്തി പ്രയോഗത്തിലൂടെ എന്നതിന് തെളിവുകൾ പുറത്ത് Read More »

അഖിലേഷ് യാദവിൻറെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജ് സസ്പെൻ‌സ് ചെയ്തു

ലക്നൗ: സമാജ്‌വാദി പാർട്ടി പ്രസിഡൻ്റ്(എസ്.പി) അഖിലേഷ് യാദവിൻറെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജ് സസ്പെൻ‌സ് ചെയ്തു. അക്രമപരമായ ലൈംഗിക പോസ്റ്റുകൾ ചെയ്തുവെന്നാരോപിച്ച് അദ്ദേഹത്തിൻറെ പേജ് സസ്പെൻഡ് ചെയ്തുവെന്ന് വൃത്തങ്ങൾ അറിയിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് പേജ് സസ്‌പെൻഡ് ചെയ്തത്. ഇതിതെനെതിരേ രൂക്ഷമായ വിമർശനവുമായി എസ്പി രംഗത്തെത്തി. ഈ നീക്കത്തിന് പിന്നിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരാണെന്ന് സമാജ്‌വാദി പാർട്ടി ആരോപിച്ചു. എന്നാൽ ഫെസ്ബുക്കിൻറെ മാതൃ കമ്പനിയായ മെറ്റയാണ് നടപടി സ്വീകരിച്ചതെന്നും സർക്കാരിന് അതിൽ പങ്കില്ലെന്നും വ്യക്തമാക്കി വൃത്തങ്ങൾ …

അഖിലേഷ് യാദവിൻറെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജ് സസ്പെൻ‌സ് ചെയ്തു Read More »

താലിബാൻ വിദേശകാര്യ മന്ത്രിയുടെ ഡൽഹിയിലെ വാർത്താ സമ്മേളനത്തിൽ സ്ത്രീകൾക്ക് വിലക്ക്

ന്യൂഡൽഹി: താലിബാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുടെ വാർത്താ സമ്മേളനത്തിൽ നിന്നും വനിതാ മധ്യമ പ്രവർത്തകരെ വിലക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ മുത്തഖി അഫ്ഗാൻ എംബസിയിൽ ഉച്ചയ്ക്ക് ശേഷമാണ് വാർത്താ സമ്മേളനം വിളിച്ചിരുന്നത്. ഇതിൽ വനിതാ മാധ്യമ പ്രവർത്തരുതെന്നായിരുന്നു നിർദേശം. എന്നാൽ ഇതിൽ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. മുംബൈയിലെ അഫ്ഗാൻ കോൺസുലർ ജനറലാണ് വാർത്താ സമ്മേളനത്തിലേക്ക് മാധ്യമ പ്രവർത്തകരെ വിളിച്ചതെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. എന്നാൽ കേന്ദ്ര …

താലിബാൻ വിദേശകാര്യ മന്ത്രിയുടെ ഡൽഹിയിലെ വാർത്താ സമ്മേളനത്തിൽ സ്ത്രീകൾക്ക് വിലക്ക് Read More »

കോട്ടയത്ത് പതിനഞ്ചു വയസ്സുള്ള കുട്ടി എലിപ്പനി ബാധിച്ച് മരിച്ചു

കോട്ടയം: കോട്ടയത്ത് എലിപ്പനി ബാധിച്ച് പതിനഞ്ചുകാരൻ മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ലെനൻ സി ശ്യാം ആണ് മരിച്ചത്. പത്താംക്ലാസ് വിദ്യാർഥിയായിരുന്നു. പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

തൊമ്മൻകുത്തിൽ കെ.എസ്.ആർ.റ്റി.സി നിലച്ചിട്ട് നാൽപ്പത് വർഷം

തൊടുപുഴ: തൊടുപുഴ കെ.എസ്.ആർ.റ്റി.സി ഡിപ്പോയിൽ ഒരു ബസ്സിലും തൊമ്മൻകുത്ത് എന്ന ബോർഡില്ല. കാരണം അജ്ഞാതം. ജില്ലയിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളിലൊന്ന് എന്ന പരിഗണന ഇല്ല. താലൂക്കിലെ മറ്റെല്ലാ സ്ഥലങ്ങ’ളിലേയ്ക്കും ഒന്നിലധികം സർവ്വീസുകൾ ഉണ്ട്. പേരിനെങ്കിലും ഒരെണ്ണം ഈ വഴിയില്ല. തൊടുപുഴ എം.എൽ.എയ്ക്കും ഉത്തരമില്ല. നാൽപ്പത്തഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസ് നടത്തിയിരുന്നു. ലാഭകരമായ സർവ്വീസ് ആയിരുന്നു. സ്വകാര്യ ബസ്സുകാർ ഇടപെട്ട് അത് നിർത്തിച്ചു. പിന്നീട് ഇതുവരെ കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയിട്ടില്ല. സ്വകാര്യ ബസ്സുകൾ മാത്രമാണ് …

തൊമ്മൻകുത്തിൽ കെ.എസ്.ആർ.റ്റി.സി നിലച്ചിട്ട് നാൽപ്പത് വർഷം Read More »

കോൾഡ്രിഫ് കഫ് സിറപ്പിൻറെ വിൽപ്പന നിരോധിച്ച് ഡൽഹി

ന്യൂഡൽഹി: കോൾഡ്രിഫ് കഫ് സിറപ്പിൻറെ വിൽപ്പനയും ഉപയോഗവും നിരോധിച്ച് ഡൽഹി സർക്കാർ. ഇത് സംബന്ധിച്ച് സർക്കാരിൻറെ ഡ്രഗ്സ് കൺട്രോൾ വകുപ്പ് പൊതു താത്പര്യ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഒക്ടോബർ 10-ന് പുറത്തിറക്കിയ നോട്ടീസിൽ, കോൾഡ്രിഫ് സിറപ്പ് ‘സ്റ്റാൻഡേർഡ് ക്വാളിറ്റി അല്ല” എന്ന് സർക്കാർ വിശകലനത്തിൽ കണ്ടെത്തിയതായി വകുപ്പ് അറിയിച്ചു. ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിരിക്കുന്നതിനാൽ മരുന്നിൽ മായം ചേർത്തിട്ടുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാക്കുന്നുവെന്നും വകുപ്പ് കൂട്ടിച്ചേർത്തു. മുൻകരുതൽ നടപടിയെന്ന നിലയിൽ, കോൾഡ്രിഫ് സിറപ്പ് കൈകാര്യം ചെയ്യുന്നതിൽ നിന്ന് അടിയന്തര പ്രാബല്യത്തോടെ …

കോൾഡ്രിഫ് കഫ് സിറപ്പിൻറെ വിൽപ്പന നിരോധിച്ച് ഡൽഹി Read More »

പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിന് വിലക്ക് തുടരും

കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് തുടരും. ഹർജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് കോടതി വ‍്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചെങ്കിലും വെള്ളിയാഴ്ച വരെ ടോൾ പിരിവിന് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. ടോൾ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കണമെന്ന് കേന്ദ്രം സാവകാശം തേടിയതിനു പിന്നാലെയാണ് ഹൈക്കോടതി‍യുടെ നടപടി. ഗതാഗതകുരുക്ക് നിയന്ത്രിക്കുന്ന കാര‍്യത്തിൽ ദേശീയപാത അഥോറിറ്റിക്ക് വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കഴിഞ്ഞ ഓഗസ്റ്റ് ആറിന് ഹൈക്കോടതി പാലിയേക്കരയിൽ ടോൾ പിരിവിന് വിലക്ക് ഏർപ്പെടുത്തിയത്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ …

പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിന് വിലക്ക് തുടരും Read More »

കോതമം​ഗലത്ത് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

കോതമംഗലം: സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പല്ലാരിമംഗലം മണിക്കിണർ കുന്നും പുറത്ത് നൂറുദീനാണ്(57) മരിച്ചത്. വ്യാഴാഴ്ച നൂരുദീൻ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ ഇടിക്കുകയായിരുന്നു. തുടർന്ന് ഇരും സ്കൂട്ടറുകളും റോഡിലേക്ക് മറിയുകയും നൂറുദീൻ്റെ തല റോഡിൽ ഇടിക്കുകയുമായിരുന്നു. കബറടക്കം നടത്തി. ഭാര്യ: സൽമത്ത്. മക്കൾ: നെജുമുദീൻ, ജാസിം, ഷാരിക്ക്.