VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Scrolling News

സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ദിവസങ്ങൾക്ക് ശേഷം ഇടിവ് രേഖപ്പെടുത്തി. ദിവസങ്ങളായി കുതിപ്പ് തുടരുന്ന സ്വർണ വില 91,000 വും കടന്നിരുന്നു. തുടർന്ന് വെള്ളിയാഴ്ച ഗ്രാമിന് 170 രൂപയുടെയും പവന് 1,360 രൂപയുടെയും കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു ഗ്രാമിവന് 11,210 രൂപയും പവന് 89,680 രൂപയുമായി കുറഞ്ഞു. രാജ്യാന്തര സ്വർണവിലയിലും കുത്തിനെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സമീപ കാലങ്ങളിലായി പവന് ഇത്രയധികം വിലയുടെ കുറവ് രേഖപ്പെടുത്തുന്നത് ആദ്യമാണ്.

ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലെത്തിച്ചത് പുതിയ ചെമ്പുപാളികളെന്ന് മൊഴി

തിരുവനന്തപുരം: സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ സ്വർണം പൂശാനെത്തിച്ചത് പുതിയ ചെമ്പുപാളികളാണെന്ന് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി. ദേവസ്വം വിജിലൻസിനു നൽകിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര‍്യം വ‍്യക്തമാക്കിയത്. ചെമ്പുപാളികൾക്ക് കാലപ്പഴക്കമുണ്ടായിരുന്നില്ലെന്നും സ്വർണം പൊതിഞ്ഞവയായിരുന്നില്ല അതെന്നുമാണ് മൊഴി. ഇതോടെ സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപ്പ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി വിറ്റിരിക്കാമെന്നാണ് ദേവസ്വം വിജിലൻസിന്‍റെ വിലയിരുത്തൽ.

സമാധാനം കാത്ത് ഗാസ

ടെൽഅവീവ്: ഗാസയിൽ ബന്ദികളെ മോചിപ്പിക്കാനുള്ള കരാറിന് ഇസ്ര‌യേൽ മന്ത്രസഭാ യോഗത്തിൻറെ അംഗീകാരം. ഇതോടെ 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുകയും 72 മണിക്കൂറിനുള്ളിൽ ബന്ദികളെ കൈ മാറുന്ന നടപടികൾ ആരംഭിക്കുകയും ചെയ്യും. ഏകദേശം 2000 പലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിനു പകരമായി 20 ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നതാണ് കരാറിൻറെ ആദ്യ ഘട്ടം. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബന്ദികളെ മോചിപ്പിക്കാനാകുമെന്ന് അമെരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. സമാധാന കരാറിൻറെ ഭാഗമായി ഇസ്രയേൽ സൈന്യം ഗാസയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിന്മാറും. …

സമാധാനം കാത്ത് ഗാസ Read More »

അമിത് ചക്കാലയ്ക്കലിൻറെ രണ്ടു വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി: നടൻ അമിത് ചക്കാലയ്ക്കലിൻറെ രണ്ടു വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. ഓപ്പറേഷൻ നുംഖോറിൻറെ ഭാഗമായാണ് കസ്റ്റംസിൻറെ നടപടി. മൂന്ന് എസ്‌യുവികളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം നടൻറേതും ഒരെണ്ണം പാലക്കാട് സ്വദേശിയുടേതുമാണെന്ന് കസ്റ്റംസ് സംഘം വ‍്യക്തമാക്കി. നിസാൻ പാട്രോൾ, നിസാൻ കാരിയേജ്, ടൊയോട്ട പ്രാഡോ എന്നീ വാഹനങ്ങളാണ് എംവിഡിയുടെ സഹായത്തോടെ കസ്റ്റംസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങളിൽ രണ്ടെണ്ണം ഭൂട്ടാനിൽ നിന്നുള്ള വാഹനങ്ങളാണ്. ഇരുവരെയും മൊഴിയെടുക്കുന്നതിനായി കസ്റ്റംസ് വിളിപ്പിച്ചേക്കും. ഓപ്പറേഷൻ നുംഖോറിൻറെ ഭാഗമായി 43ാമത്തെ വാഹനമാണ് കസ്റ്റംസ് പിടിച്ചെടുക്കുന്നത്.

സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

കൊച്ചി: ശബരിമല സ്വർണപ്പാളി കാണാതായ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ദേവസ്വം വിജിലൻസ്. ചീഫ് വിജിലൻസ് ആൻറ് സെക്യൂരിറ്റി ഓഫിസർ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി മുദ്രവച്ച് കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് വെള്ളിയാഴ്ച തന്നെ സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കോടതി കൈമാറും. മൂന്നുപേരടങ്ങി‍യ പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച ദേവസ്വം ബോർഡിന് മുന്നിൽ ഹാജരാവും. ശബരിമല ദേവസ്വം കമ്മിഷണറെ അിയിക്കാതെ ഹൈക്കോടതി അനുമതിയില്ലാതെയാണ് ദ്വാരപാലക ശിൽപത്തിൻറെ സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്ന കണ്ടെത്തലിൻറെ അടിസ്ഥാനത്തിലാണ് കോടതിക്ക് …

സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു Read More »

കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; തമിഴ്നാട്ടിൽ ശ്രേശൻ ഫാർമസ്യൂട്ടിക്കൽ സ്ഥാപന ഉടമ എസ് രംഗനാഥൻ അറസ്റ്റിൽ‌

ചെന്നൈ: കഫ് സിറപ്പ് കുടിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ കോൾഡ്രിഫ് നിർമിച്ച ശ്രേശൻ ഫാർമസ്യൂട്ടിക്കൽ സ്ഥാപന ഉടമ എസ് രംഗനാഥൻ അറസ്റ്റിൽ‌. ബുധനാഴ്ച രാത്രി ചെന്നൈയിൽ വച്ച് മധ്യപ്രദേശ് പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 20 ഓളം കുട്ടികളുടെ മരണവുമായി ഈ സിറപ്പിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.രംഗനാഥനെ വ്യാഴാഴ്ച ചെന്നൈ കോടതിയിൽ ഹാജരാക്കുമെന്നും ട്രാൻസിറ്റ് റിമാൻഡ് ലഭിച്ചുകഴിഞ്ഞാൽ ചിന്ദ്വാരയിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചു. വ്യാവസായത്തിനായി സാധാരണയായി ഉപയോഗിക്കുന്ന വിഷ രാസവസ്തുവായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ …

കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; തമിഴ്നാട്ടിൽ ശ്രേശൻ ഫാർമസ്യൂട്ടിക്കൽ സ്ഥാപന ഉടമ എസ് രംഗനാഥൻ അറസ്റ്റിൽ‌ Read More »

ഉപ്പുതറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സരിത പി.എസിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കി

ഉപ്പുതറ: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റും നാലാം വാർഡ് മെമ്പറുമായ സരിത പി.എസിനെ കുറുമാറ്റ നിയമ പ്രകാരം അയോഗ്യയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവായി. നാലാം വാർഡിൽ നിന്ന് യു.ഡി.എഫ് ബാനറിൽ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിൻ്റെ സ്ഥാനാർത്ഥിയായണ് സരിത ജനവിധി തേടി സി.പി.എം സ്ഥാനാർത്ഥിയായ ഇന്ദിര ചന്ദ്രാ മോഹൻദാസിനെ പരാജയപ്പെടുത്തിയത്. ഇലക്ഷൻ പ്രചരണത്തിൻ്റെ മുഴുവൻ തുകയും വഹിച്ചിരുന്നത് യു.ഡി.എഫ് പ്രവർത്തകരായിരുന്നു. ഒരു രൂപ പോലും സ്വന്തമായ് മുടക്കില്ലാതെ ജയിപ്പിച്ച ശേഷം എൽ.ഡി.എഫ് ലെയ്ക്ക് ചേക്കേറിയത് യു.ഡി.എഫ് പ്രവർത്തകരെ വേദനിപ്പിച്ചിരുന്നു. …

ഉപ്പുതറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സരിത പി.എസിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കി Read More »

പിണറായി വിജയൻ അമിത് ഷായുമായി ചർച്ച

തിരുവനന്തപുരം: മുഖ‍്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി. വ‍്യാഴാഴ്ച കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായുമായും വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തും. സംസ്ഥാന ധനകാര‍്യമന്ത്രി കെ.എൻ ബാലഗോപാൽ, മന്ത്രി മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി എന്നിവരും മുഖ‍്യമന്ത്രിക്കൊപ്പമുണ്ട്. വയനാട് ദുരന്തത്തിന് ഇരയായവർക്ക് ധനസഹായം, കേരളത്തിന് എയിംസ് എന്നീ ആവശ‍്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും വയനാട് ദുരന്തത്തിൽ കേരളം ധനസഹായമായി 2,221 കോടി രൂപ ആവശ‍്യപ്പെട്ടുവെങ്കിലും 260.56 കോടി രൂപ മാത്രമാണ് ദേശീയ ലഘൂകരണ നിധിയിൽ നിന്ന് കേന്ദ്രം അനുവദിച്ചത്.

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കാരുണ്യ പദ്ധതി പുനഃസ്‌ഥാപിക്കുമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കാരുണ്യ ബനവലന്റ് പദ്ധതി പുനഃസ്‌ഥാപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ജി.എസ്.റ്റി വർധനയുടെ പേരിൽ ലോട്ടറി വിൽപനക്കാരുടെ കമ്മീഷനും സമ്മാനങ്ങളും കുറച്ചതിനെതിരെ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്‌സ് അസോസിയേഷന്റെ(ഐ.എൻ.റ്റി.യു.സി) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോട്ടറി തൊഴിലാളികളുടെ വരുമാനവും സമ്മാനങ്ങളുടെ എണ്ണവും വർധിപ്പിക്കുമെന്നും ലോട്ടറി തൊഴിലാളികളുടെ ക്ഷേമനിധിയിൽ നിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്തവരെയും ഡയറക്ടറേറ്റിൽ ക്രമക്കേട് നടത്തിയവരെയും നിയമത്തിനു മുന്നിൽ എത്തിക്കുമെന്നും സണ്ണി ജോസഫ് …

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കാരുണ്യ പദ്ധതി പുനഃസ്‌ഥാപിക്കുമെന്ന് സണ്ണി ജോസഫ് Read More »

ക‍്യാൻസർ രോഗികൾക്ക് കെ.എസ്.ആർ.റ്റി.സി ബസിൽ സൗജന‍്യ യാത്ര

തിരുവനന്തപുരം: ക‍്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സമ്പൂർണ സൗജന‍്യ യാത്ര അനുവദിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. നിയമസഭയിൽ വച്ചായിരുന്നു മന്ത്രിയുടെ നിർണായക പ്രഖ‍്യാപനം. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള കെഎസ്ആർടിസി ബസുകളിലായിരിക്കും സൗജന‍്യ യാത്ര അനുവദിക്കുന്നതെന്ന് മന്ത്രി വ‍്യക്തമാക്കി. ഇക്കാര‍്യത്തിൽ കെഎസ്ആർടിസി ഡയറക്റ്റർ ബോർഡ് വ‍്യാഴാഴ്ചയോടെ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവർക്കും യാത്ര സൗജന‍്യമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.