ബലാത്സംഗ കേസ്; പ്രതി വേടനെതിരേ തെളിവുകളുണ്ടെന്ന് പൊലീസ്
കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ റാപ്പർ വേടനെതിരായ കുറ്റപത്രം സമർപ്പിച്ചു. കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വനിതാ ഡോക്റ്ററുടെ പരാതിയിൽ രജിസ്റ്റർ കേസിലാണ് പൊലീസ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരമാണ് കേസ്. വേടനെതിരേ തെളിവുണ്ടെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. വേടൻറെ മൊഴിയിൽ യുവതിയുമായുള്ള ബന്ധം നിഷേധിച്ചിട്ടില്ല. എന്നാൽ വിവാഹ വാഗ്ദാനം നൽകിയിട്ടില്ലെന്ന് പരാമർശിക്കുന്നുണ്ട്. ഡോക്റ്ററെ പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. 2021 …
ബലാത്സംഗ കേസ്; പ്രതി വേടനെതിരേ തെളിവുകളുണ്ടെന്ന് പൊലീസ് Read More »









