ഇടുക്കി: നെടുങ്കണ്ടം പച്ചടിയില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിഞ്ഞ ലോറി സമീപത്തെ മരത്തില്‍ തട്ടി നിൽക്കുകയായിരുന്നു. ആര്‍ക്കും പരിക്ക് ഇല്ല. പച്ചടി പള്ളിക്ക് സമീപമാണ് അപകടം നടന്നത്. പച്ചടിവഴി ചിന്നാറിലേക്ക് ജലജീവന്‍ മിഷന്റെ കാസ്റ്റ് അയേണ്‍ പൈപ്പ് കയറ്റി വരുന്നതിനിടയിലായിരുന്നു സംഭവം. വെസ്റ്റ് ബംഗാള്‍ രജിസ്‌ട്രേഷനുള്ള ലോറിയാണ് ഇത്. അപകടത്തിന് ശേഷം ലോറിയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ ഇതുവഴി വന്ന മറ്റൊരു വണ്ടിയില്‍ കയറി പോവുകയായിരുന്നു.
