തൊടുപുഴ: യുവതി കാളിയാർ പാലത്തിൽ നിന്ന് പുഴയിലേയ്ക്ക് ചാടി. വെള്ളിയാഴ്ച രാത്രി 11.30-നാണ് സംഭവം. കാളിയാർ പോലീസ് ഇവരെ രക്ഷപെടുത്തി. കുമിളി സ്വദേശിനിയായ ഇരുപത്തിയാറു വയസ്സുള്ള യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വണ്ണപ്പുറം മുട്ടുകണ്ടത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. കാമുകനുമായുള്ള പിണക്കമാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണം എന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി ഓടിച്ചിരുന്ന കാർ പാലത്തിൽ നിർത്തി പുഴയിലേയ്ക്ക് ചാടുകയായിരുന്നു. ഈ സമയം ഇതുവഴി വന്നായാൾ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് എസ്.ഐ സജി പി ജോൺ, എ.എസ്.ഐ ഷൈലജ, എസ്.സി.പി.ഒ ജയേഷ് എന്നിവരും പ്രേദേശ വാസിയായ സുജിത്തും ചേർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
