എറണാകുളം: കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറിയെന്ന ജിസിഡിഎയുടെ പരാതിയിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അടക്കമുള്ളവർക്കെതിരേ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് അന്യായമായി സംഘം ചേർന്നതിനും അതിക്രമിച്ചു കയറിയതിനും കേസെടുത്തിരിക്കുന്നത്. മുഹമ്മദ് ഷിയാസിൻറെ നേതൃത്വത്തിലുള്ള സംഘം അതിക്രമിച്ചു കയറിയതായും സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ബിഎൻഎസ് 131, 329 (3), 189 (2), (190) എന്നീ വകുപ്പുകളാണ് കോൺഗ്രസ് പ്രവർത്തകർക്കതെിരേ ചുമത്തിയിരിക്കുന്നത്.
