VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ശബരിമല ക്ഷേത്തിലെ ഭണ്ഡാരത്തിലിരുന്ന വിദേശ കറൻസി വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല ക്ഷേത്രഭണ്ഡാരത്തിൽ നിന്നും വിദേശ കറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം.ജി ഗോപകുമാർ, കൈനകരി നാലുപുരയ്ക്കൽ സുനിൽ.ജി.നായർ എന്നിവരാണ് ദേവസ്വം വിജിലൻസിൻറെ പിടിയിലായത്. രണ്ടുപേരും താൽകാലിക ജീവനക്കാരാണ്.

ഇവരെ സന്നിധാനം പൊലീസിന് കൈമാറി. ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ നടത്തിയ പരിശോധനയിൽ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിദേശ കറൻസികളിൽ കോട്ടിങ് ഉള്ളതിനാൽ വായിൽ ഇട്ടാലും നശിക്കില്ല. ഇതാണ് പ്രതികൾ പ്രയോജനപ്പെടുത്തിയതെന്നാണ് സൂചന. ഗോപകുമാറിൽ നിന്ന് മലേഷ്യൻ കറൻസിയും, സുനിലിൽ നിന്ന് യൂറോ – കനേഡിയൻ, യുഎഇ കറൻസികളുമാണ് കണ്ടെത്തിയത്.

ഇവരുടെ മുറികളിൽ നടത്തിയ പരിശോധനയിൽ ഗോപകുമാറിൻറെ ബാഗിൽ നിന്ന് 500 രൂപയുടെ 27 നോട്ടും 100ൻറെ 2 നോട്ടും ഇരുപതിൻറെ നാല് നോട്ടും പത്തിൻറെ നാലു നോട്ടും ഉൾപ്പെടെ 13,820 രൂപയും, 2 ഗ്രാമിൻറെ സ്വർണലോക്കറ്റും കണ്ടെടുത്തു. സുനിലിൻറെ ബാഗിൽ നിന്ന് 500 രൂപയുടെ 50 നോട്ടും, 17 വിദേശ കറൻസികളും അടക്കം 25,000 കണ്ടെത്തതായി വിജിലൻസ് അറിയിച്ചു.സന്നിധാനത്ത് നിന്ന് തുടർച്ചയായി പണം അയച്ചിരുന്ന ദേവസ്വം ജീവനക്കാരുടെ പട്ടിക തരാൻ തപാൽ വകുപ്പിനോടും ബാങ്കുകളോടും ആവശ്യപ്പെട്ടുണ്ടെന്ന് വിജിലൻസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *