VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരുക്ക്. തൃശൂർ കൊടകര സഹൃദയ കോളെജിൽ നിന്നും വിഴിഞ്ഞം തുറമുഖത്തേക്ക് പഠനയാത്രയ്ക്ക് പുറപ്പെട്ട എംബിഎ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നാവായിക്കുളം യെദുക്കാട് വച്ചായിരുന്നു അപകടം. ഒരു വിദ്യാർത്ഥിയുടെയും അസിസ്റ്റൻ്റ് പ്രൊഫസറുടെയും നില ഗുരുതരമാണ്. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 42 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിൽ ഉണ്ടായിരുന്നത്. ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങറൾ നടക്കുന്നതിനാൽ സർവീസ് റോഡ് വഴി വന്ന ബസിൻറെ ടയർ മണ്ണിൽ പുതഞ്ഞ് മറിയുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *