VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കേരളം രക്ഷപ്പെടണമെങ്കിൽ ഇടതു – വലതു കൂട്ടുകക്ഷി ഭരണം അവസാനിപ്പിക്കണം; പ്രധാന മന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: കേരളത്തിൻ്റെ വികസനത്തിന് ഇന്നു മുതൽ പുതിയ ദിശാബോധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. എൽഡിഎഫിൻറെയും യുഡിഎഫിൻറെയും ചിഹ്നം രണ്ടാണെങ്കിലും അജണ്ട ഒന്ന് തന്നെയാണെന്ന് മോദി പറഞ്ഞു. കേരളം രക്ഷപ്പെടണമെങ്കിൽ ഇടതു – വലതു കൂട്ടുകക്ഷി ഭരണം അവസാനിപ്പിക്കണം. അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയമാണ് ഇവിടെ നടക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. പുത്തരിക്കണ്ടം മൈതാനത്തെ വേദിയിൽ കേരളത്തിനായി പുതിയതായി അനുവദിച്ച മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ രാജേന്ദ്ര അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. റോഡ് ഷോയിലൂടെയാണ് വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തെ വേദിയിലേക്ക് പ്രധാനമന്ത്രി എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *