VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ദുരന്തനിവാരണ രംഗത്ത് അഗ്നിരക്ഷാ സേന നടത്തുന്നത് അതുല്യമായ സേവനമാണെന്ന് മുഖ്യമന്ത്രി

ഇടുക്കി: ദുരന്തനിവാരണ രംഗത്ത് അഗ്നിരക്ഷാ സേന നടത്തുന്നത് അതുല്യമായ സേവനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി ജില്ല ഫയർ സ്റ്റേഷൻ സ്റ്റാഫ് ക്വാർട്ടേഴ്സ് ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷത്തിനിടെ 12 പുതിയ ഫയർ ആന്റ് റസ്‌ക്യൂ സ്റ്റേഷനുകളാണ് അനുവദിച്ചത്. ഇതോടെ സംസ്ഥാനത്താകെ ഫയർ സ്റ്റേഷനുകളുടെ എണ്ണം 132 ആയി. സേനയെ ആധുനികവത്കരിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ സർക്കാർ 251 കോടി രൂപയാണ് കഴിഞ്ഞ ദശാബ്ദക്കാലത്ത് സേനയുടെ നവീകരണത്തിനായി ചെലവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‌ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ക്വാർട്ടേഴ്‌സ് കെട്ടിടത്തിന്റെ ശിലാഫലകം മന്ത്രി അനാശ്ചാദനം ചെയ്തു. ഫയർ റസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ ഓൺലൈനായി സ്വാഗതം ആശംസിച്ചു.

ഇടുക്കിയിൽ നടന്ന ചടങ്ങിൽ റീജിയണൽ ഫയർ ഓഫീസർ ജെ.എസ് സുജിത് കുമാർ, ഇടുക്കി സ്റ്റേഷൻ ഓഫീസർ സി അഖിൽ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രഭാ തങ്കച്ചൻ, റ്റി.ഇ നാഷാദ്, രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികളായ എം.വി ബേബി, ജോസ് കുഴിക്കണ്ടം, ഫയർ ആന്റ് റസ്‌ക്യൂ സർവീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *