VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സലാം പാപ്പിനിശ്ശേരി ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു; പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്കുള്ള തുടർച്ചയായ അംഗീകാരം

ഷാർജ: യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുത്തു. മുൻ സമ്മേളനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തെ, പ്രവാസലോകത്ത് മലയാളികൾക്കായി തുടർച്ചയായി നടത്തുന്ന നിസ്തുലമായ നിയമ-സാമൂഹ്യ സേവനങ്ങൾ പരിഗണിച്ചാണ് സർക്കാർ വീണ്ടും സഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ അദ്ദേഹം ഗ്ലോബൽ പ്രവാസി അസോസിയേഷൻ (GPA) ചെയർമാൻ കൂടിയാണ്. നിയമക്കുരുക്കിൽ അകപ്പെടുന്നവർക്കും ജയിലിൽ കഴിയുന്നവർക്കും സഹായമെത്തിക്കുന്നതിൽ അദ്ദേഹം സജീവമായ സാന്നിധ്യമാണ്. ലോക കേരള സഭാംഗമെന്ന നിലയിലുള്ള തന്റെ മുൻപരിചയം പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങൾ കേരള സർക്കാരിന് മുന്നിൽ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കാനും അവർക്ക് അർഹമായ അവകാശങ്ങൾ നേടിയെടുക്കാനും സഹായകമാകും.

Leave a Comment

Your email address will not be published. Required fields are marked *