തിരുവനന്തപുരം: വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻറെ അവസാന ബജറ്റ്. വിദ്യാഭ്യാസ മേഖലയിൽ ജനപ്രിയ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. എല്ലാ ജില്ലാ ആശുപത്രികളിലും മെനോപോസ് ക്ലിനിക്കുകൾ സജ്ജീകരിക്കുമെന്ന് കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 3 കോടി രൂപ വകയിരുത്തി. പുതിയ മെഡിക്കൽ കോളെജുകൾ പ്രവർത്തന സജ്ജമാക്കാൻ 57.03 കോടിയും വകയിരുത്തിയതായി മന്ത്രി അറിയിച്ചു. അതേസമയം, ആർആർടിഎസ് അതിവേഗ റെയിൽ പാതയും പ്രഖ്യാപിച്ചു. കെ റെയിലിന് പകരമായാണ് ആർആർടിഎസ് അതിവേഗ റെയിൽ പാത. നാല് ഘട്ടങ്ങളിലായിട്ടായിരിക്കും പൂർത്തിയാക്കുക. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി വകയിരുത്തിയിട്ടുണ്ട്.
