തിരുവനന്തപുരം: പത്തു വർഷം മുമ്പ് ചെയ്യേണ്ടിയിരുന്നു എന്ന് ഇപ്പോൾ ബോദ്ധ്യമാകുന്ന ബജറ്റാണ് സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം
പത്തു വർഷം മുമ്പ് ചെയ്യേണ്ടിയിരുന്നു എന്ന് ഇപ്പോൾ ബോദ്ധ്യമാകുന്ന ബജറ്റാണ് സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. വരവില്ലാതെ ചിലവുകളുടെ പെരുമഴയാണിത്. ആശ വർക്കർമാർ ഒരു വർഷത്തിൽ ഏറെ സമരം നടത്തി. അവസാന ബഡ്ജറ്റിൽ കൂട്ടി നൽകുന്നു.
കേരള സമൂഹത്തെ പറ്റിക്കുന്നു എന്ന് ജനത്തിനു ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഘടകകക്ഷികൾ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. സീറ്റ് വിഭജനം നാല് ദിവസത്തിനകം പൂർത്തിയാക്കും. യു.ഡി.എഫ് ഇത്രയേറെ ഐക്യത്തോടെ പോകുന്നത് മുമ്പ് കണ്ടിട്ടില്ല. താൻ മത്സരിക്കണമോ എന്നത് പാർട്ടി പറയട്ടെയെന്നും അദ്ദേം കൂട്ടിച്ചേർത്തു.
