VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മാവേലി എക്സ്പ്രസിൽ റ്റി.റ്റി.ഇക്ക് നേരെ ആക്രമണം

ആലപ്പുഴ: തിരുവനന്തപുരം മംഗലാപുരം മാവേലി എക്സ്പ്രസിൽ ടിടിഇക്ക് നേരെ അതിക്രമം. എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷാഹിലിനെ (24) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. ഞായറാഴ്ച രാത്രി മാവേലി എക്സ്പ്രസ് ആലപ്പുഴ തുറവൂർ പിന്നിട്ട സമയത്തായിരുന്നു സംഭവം. ട്രെയിനിന് ഉള്ളിൽ വച്ച് ടിടിഇയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച പ്രതിയെ തടയാൻ ശ്രമിച്ച റെയിൽവേ പൊലീസിന് നേരെയും പ്രതി അതിക്രമം നടത്തി. എറണാകുളം റെയിൽവേ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതി മദ്യപിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *