തൃശൂർ: ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിൽ ചരക്കുലോറിയിടിച്ച് 5 അയ്യപ്പഭക്തർക്ക് പരുക്ക്. പരുക്കേറ്റ ബസ് ഡ്രൈവറുടെ ആരോഗ്യ നില ഗുരുതരമാണ്. അയ്യപ്പഭക്തർ തമിഴ്നാട് ഈറോഡ് സ്വദേശികളാണ്. പരുക്കേറ്റവരേ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒല്ലൂർ ആക്‌ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരേ ആശുപത്രിയിലെത്തിച്ചത്.
