VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സ്വർണ്ണക്കൊള്ള കേസ്; എസ്.ഐ.ടി പരിശോധനയിൽ ദ്വാരപാലക ശിൽപ്പത്തിൻ്റെ കൈയുടെ ഭാഗം മുറിച്ചെടുത്തു

പത്തനംതിട്ട: സന്നിധാനത്ത് പ്രത‍്യേക അന്വേഷണ സംഘത്തിൻ്റെ പരിശോധനയ്ക്കു വേണ്ടി സ്വർണപ്പാളികളിൽ നിന്നും ദ്വാരപാലക ശിൽപ്പത്തിൻറെ കൈയുടെ വലിയ ഭാഗം മുറിച്ചെടുത്തു. പിന്നീട് തന്ത്രി പരിശോധിച്ച ശേഷം പുനസ്ഥാപിച്ചു. ഓരോ പാളികളിൽ നിന്നും മൂന്ന് സാംപിളുകൾ വീതമാണ് എസ്ഐടി ശേഖരിച്ചത്. മുറിച്ചുമാറ്റിയ ഭാഗങ്ങളിലെ വിടവ് എന്ത് ചെയ്യണമെന്നത് അടക്കമുള്ള കാര‍്യങ്ങൾ ദേവസ്വം ബോർഡ് തീരുമാനിക്കും. രണ്ട് ദിവസം നീണ്ട പരിശോധനകൾക്കൊടുവിലാണ് സാംപിളുകൾ എസ്ഐടി സംഘം ശേഖരിച്ചത്. ലീഗൽ‌ മെട്രൊളജി വകുപ്പിലെ ഉദ‍്യോഗസ്ഥരും അന്വേഷണ സംഘത്തിനൊപ്പമുണ്ടായിരുന്നു. ശാസ്ത്രീയ പരിശോധനകൾക്ക് വേണ്ടിയാണ് സാംപിളുകൾ ശേഖരിക്കുന്നത്. നേരത്തെയും സാംപിൾ ശേഖരിച്ച് പരിശോധിച്ചിരുന്നുവെങ്കിലും വിഎസ്എസ്‌സി റിപ്പോർട്ടിൽ വ‍്യക്തതയില്ലാത്തത് മൂലമാണ് ഹൈക്കോടതിയുടെ അനുമതിയോടെ വീണ്ടും പരിശോധന നടത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *