VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

എസ് രാജേന്ദ്രനെതിരെ ഇടുക്കി ബി.ജെ.പിയിൽ കലാപം

ഇടുക്കി: എസ് രാജേന്ദ്രനെ പാർട്ടിയിൽ എടുത്തതിൽ ഇടുക്കി ബിജെപിയിൽ ആഭ്യന്തര കലാപം. കണ്ട അണ്ടനെയും അടക്കോടനെയും അംഗീകരിക്കാനാവില്ലെന്ന് ബിജെപി മറയൂർ പഞ്ചായത്ത് പ്രസിഡൻറ് ബാബൂ ജോർജ് പറയുന്നതിൻറെ ശബ്ദരേഖ പുറത്ത്. ‌എസ് രാജേന്ദ്രന് സ്വീകരണം ഒരുക്കാൻ ആളെ കൊണ്ടുവന്നത് പണം മുടക്കിയാണെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. ഇടുക്കി ജില്ലാ പ്രസിഡൻറ് വി.പി സാനുവിനെ മാറ്റിയത് ഏകാധിപത്യപരമായി. തനിക്കിട്ട് ഉണ്ടാക്കാമെന്ന് ആരും കരുതരുത്. തൻറെയൊപ്പം എത്രപേരുണ്ടെന്ന് കാട്ടിതരാമെന്നും ബാബു ജോർജ് പറയുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *