കോട്ടയം: ഡേറ്റ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ വ്യക്തിപരമായ ഡാറ്റ ചോർത്താൻ പാടില്ലെ. സർക്കാർ ജീവനക്കാരുടെ ഡേറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയ സംഭവം വലിയ കുറ്റകരമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇതിന് ഉത്തരവാദികളായ ആളുകൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. ഡാറ്റ ചോർത്തിയാൽ അത് ഒരുപക്ഷേ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. അതു പോലെ ഡാറ്റ വിൽപ്പനയ്ക്ക് വയ്ക്കും. ഇത് അറിയാൻപാടില്ലാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി.
